ഐപിഎല്ലിലെ തകര്‍പ്പന്‍ പോരാട്ടത്തില്‍ ഹൈദരബാദിനെതിരെ മുംബൈ ഇന്ത്യന്‍സിനു തോല്‍വി. ഹൈദരബാദ് ഉയര്‍ത്തിയ 277 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക് 20 ഓവറില്‍ 246 റണ്‍സില്‍ എത്താനാണ് സാധിച്ചത്.
ഒരു ഘട്ടത്തില്‍ നമാനും തിലകും ചേര്‍ന്ന് വിജയത്തില്‍ എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ഹൈദരബാദ് ബോളര്‍മാര്‍ മത്സരം തിരിച്ചു പിടിച്ചു. കൂടാതെ ഫിനിഷിങ്ങിനായി എത്തിയ ഹര്‍ദ്ദിക്ക് പാണ്ട്യക്ക് ബൗണ്ടറി നേടാന്‍ കഷ്ടപ്പെട്ടതോടെ ആവശ്യമായ റണ്‍ റേറ്റ് ഉയര്‍ന്നു. മത്സരത്തില്‍ 20 പന്തില്‍ 24 റണ്ണായിരുന്നു ഹര്‍ദ്ദിക്ക് സ്കോര്‍ ചെയ്തു. 1 ഫോറും സിക്‌സും അടങ്ങുതാണ് പാണ്ട്യയുടെ ഈ ഇന്നിംഗ്സ്
ഹര്‍ദ്ദിക്ക് പാണ്ട്യയുടെ ഈ ബാറ്റിംഗ് പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ബാക്കി താരങ്ങള്‍ 200 നു മീതെ സ്ട്രൈക്ക് റേറ്റില്‍ കളിക്കുമ്പോള്‍ ക്യാപ്റ്റനു 120 നു മീതെ സ്ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ സാധിക്കില്ല എന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
If the whole team is playing with the strike of 200, Captain can’t bat with the batting strike rate of 120.
— Irfan Pathan (@IrfanPathan) March 27, 2024
ക്യാപ്റ്റന്‍ ഹര്‍ദ്ദിക്ക് പാണ്ട്യ കുറച്ചുക്കൂടി ആക്രമണം നടത്തിയിരുന്നെങ്കില്‍ മത്സരഫലം മാറ്റിമറിക്കാന്‍ സാധിച്ചാനേ എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.