“യുവതാരങ്ങളുടെ ബോളിംഗ് നിരയാണ് ഞങ്ങളുടേത്” പരാജയകാരണം വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ.

mpaka and hardik

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഒരു വമ്പൻ വിജയം തന്നെയാണ് ഹൈദരാബാദ് സൺറൈസേഴ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 277 എന്ന ശക്തമായ സ്കോറിലെത്തി. ഇതുവരെയുള്ള ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് ഹൈദരാബാദ് മത്സരത്തിൽ നേടിയത്. 62 റൺസ് നേടിയ ഹെഡ്, 63 റൺസ് നേടിയ അഭിഷേക് ശർമ എന്നിവരാണ് മത്സരത്തിൽ ഹൈദരാബാദിന് മികച്ച തുടക്കം നൽകിയത്.

ശേഷം അവസാന ഓവറുകളിൽ 80 റൺസ് നേടിയ ക്ലാസനും മികച്ചു നിന്നതോടെ ഹൈദരാബാദ് 277 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിൽ മുംബൈ നന്നായി പൊരുതിയെങ്കിലും 31 റൺസലെ പരാജയം അറിഞ്ഞു. മത്സരത്തിലെ പരാജയത്തിനെ പറ്റി മുംബൈ നായകൻ ഹർദിക് പാണ്ട്യ സംസാരിക്കുകയുണ്ടായി.

മത്സരത്തിലെ വിജയത്തിന്റെ പ്രധാന ക്രെഡിറ്റ് ഹൈദരാബാദിന്റെ ബാറ്റർമാർക്ക് നൽകിയാണ് പാണ്ഡ്യ സംസാരിച്ചത്. “ഹൈദരാബാദ് 277 റൺസ് പോലെയൊരു വലിയ സ്കോർ സ്വന്തമാക്കുമെന്ന് സമയത്ത് ഒരിക്കലും കരുതിയിരുന്നില്ല. വിക്കറ്റ് വളരെ നല്ലതായിരുന്നു. എത്ര മികച്ച രീതിയിൽ ബോൾ ചെയ്താലും മോശം രീതിയിൽ ബോൾ ചെയ്താലും എതിർ ടീം വളരെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്താൽ മാത്രമേ 277 പോലെ ഒരു സ്കോറിൽ എത്തിച്ചേരാൻ സാധിക്കൂ.”

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.

“അതിനാൽ തന്നെ ഹൈദരാബാദ് നന്നായി ബാറ്റ് ചെയ്തു എന്ന് പറയാൻ സാധിക്കും. ഒപ്പം അവരുടെ ബോളർമാരും മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. 500 റൺസിലധികം മത്സരത്തിൽ പിറക്കുകയുണ്ടായി. മാത്രമല്ല വിക്കറ്റ് പൂർണമായും ബാറ്റർമാർക്ക് അനുകൂലമായിരുന്നു.”- പാണ്ഡ്യ പറഞ്ഞു.

“ചില സാഹചര്യങ്ങളിൽ മികച്ച കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു. പക്ഷേ ഞങ്ങളുടേത് യുവതാരങ്ങൾ അണിനിരക്കുന്ന ഒരു ബോളിംഗ് നിരയാണ്. അവർ ഇത്തരം കാര്യങ്ങളിൽ നിന്ന് കൂടുതൽ പഠിക്കും എന്നാണ് ഞാൻ കരുതുന്നത്. മത്സരത്തിൽ ഒരുപാട് തവണ ബോൾ ആളുകൾക്കിടയിലേക്ക് പോവുകയുണ്ടായി. അങ്ങനെ ഒരു സാഹചര്യം വരുമ്പോൾ ഓവറുകൾ അവസാനിക്കാൻ ഒരുപാട് സമയവും എടുക്കുന്നു.”- ഹാർദിക് കൂട്ടിച്ചേർത്തു.

“ഞങ്ങളുടെ ബാറ്റർമാർ മത്സരത്തിൽ തരക്കേടില്ലാത്ത പ്രകടനം തന്നെയാണ് പുറത്തെടുത്തത്. കാര്യങ്ങൾ ശരിയാവാൻ കുറച്ചു സമയം മാത്രമാണ് ആവശ്യമായി ഉള്ളത്. മത്സരത്തിൽ അരങ്ങേറ്റം കുറിച്ച മാഫാക വളരെ നന്നായി തന്നെ പന്ത് എറിയുന്ന താരമാണ്. ആദ്യ മത്സരമായതിനാൽ തന്നെ ഒരുപാട് പ്രതീക്ഷകളുമായാണ് താരം എത്തിയത്. ഇപ്പോൾ അവൻ മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. കുറച്ചധികം മത്സരസമയം കൂടി അവന് ആവശ്യമാണ്.”- ഹാർദിക് പാണ്ഡ്യ പറഞ്ഞുവയ്ക്കുന്നു. മുംബൈയുടെ ഈ സീസണിലെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പിറന്നത്.

Scroll to Top