ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഇംപാക്ട് പ്ലെയറായി എത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച് അഭിഷേക് പോറല്‍. താരത്തിന്‍റെ ഈ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ കരുത്തില്‍ പഞ്ചാബിനെതിരെ നിശ്ചിത 20 ഓവറില്‍ 174 റണ്‍സാണ് നേടിയത്.
റിക്കി ഭുയിക്ക് പകരമായാണ് ഇംപാക്ട് പ്ലെയറായി അഭിഷേക് പോറല്‍ എത്തിയത്. 10 ബോളില്‍ 4 ഫോറും 2 സിക്സുമായി 32 റണ്‍സാണ് താരം നേടിയത്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സാണ് അഭിഷേക് പോറല്‍ അടിച്ചെടുത്തത്. 4,6,4,4,6,1 എന്നിങ്ങെനെയാണ് ആറ് പന്തും ഫേസ് ചെയ്ത അഭിഷേക് പോറല്‍ സ്കോര്‍ ചെയ്തത്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി 33 റണ്‍സ് നേടിയ ഷായി ഹോപ്പ് ടോപ്പ് സ്കോററായി. മിച്ചല്‍ മാര്‍ഷ് (20) വാര്‍ണര്‍ (29) അക്സര്‍ (21) എന്നിവരും ശ്രദ്ദേയ പ്രകടനം നടത്തി. കളത്തിലേക്ക് തിരിച്ചെത്തിയ റിഷഭ് പന്ത് 18 റണ്‍സ് നേടി പുറത്തായി.