“അവിടെ പോയി നിൽക്കൂ”.. രോഹിതിനെ അനാവശ്യമായി നിയന്ത്രിച്ച് പാണ്ഡ്യ.. രോക്ഷത്തിൽ ആരാധകർ..

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ എല്ലാവരും ഉറ്റുനോക്കിയത് ഹർദിക് പാണ്ഡ്യയെയും രോഹിത് ശർമയേയുമാണ്. കഴിഞ്ഞ സീസൺ വരെ മുംബൈ ഇന്ത്യൻസിനെ ഏറ്റവും മികച്ച രീതിയിൽ നയിച്ച നായകനായിരുന്നു രോഹിത് ശർമ.

എന്നാൽ ഇത്തവണത്തെ ട്രേഡിലൂടെ മുംബൈ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കുകയും താരത്തെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.5 തവണ മുംബൈയെ കിരീടം ചൂടിച്ച രോഹിത്തിനെ മാറ്റി ഹർദ്ദിക്കിനെ നായകനാക്കിയതിൽ വലിയ രീതിയിലുള്ള ആരാധകരോക്ഷവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ശേഷം മൈതാനത്ത് എത്തിയപ്പോഴും ആരാധകരെ ചൊടിപ്പിക്കുന്ന കൂടുതൽ സംഭവങ്ങൾ ഉണ്ടായി.

മത്സരത്തിനിടെ രോഹിത് ശർമയെ നിയന്ത്രിക്കുന്ന ഹർദിക് പാണ്ഡ്യയെ പല സമയത്തും കാണാൻ സാധിച്ചു. ഇത് ആരാധകർക്കിടയിൽ പോലും വലിയ രീതിയിലുള്ള രോക്ഷങ്ങൾ ഉണ്ടാവാൻ കാരണമായി. ഇതിൽ പ്രധാനമായും വൈറലായി മാറിയത് ഹർദിക് പാണ്ഡ്യ രോഹിത് ശർമയുടെ ഫീൽഡിങ് പൊസിഷൻ മാറ്റുന്നതായിരുന്നു.

നിലവിലെ നായകനായ ഹർദിക് പാണ്ഡ്യ രോഹിത് ശർമയോടെ ലോങ്‌ ഓണിൽ ചെന്നുനിൽക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഇങ്ങനെ പലതവണ രോഹിത്തിന്റെ പൊസിഷൻ ഹർദിക് മാറ്റുന്നത് മൈതാനത്ത് കാണാൻ സാധിച്ചു. പല സമയത്തും രോഹിത്, താനാണോ മാറേണ്ടത് എന്ന് സ്വയം ചൂണ്ടി ചോദിക്കുന്നതും കണ്ടു.

നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ഉണ്ടായി. രോഹിത് ആരാധകർ വലിയൊരു രോക്ഷം തന്നെയാണ് ഈ വീഡിയോ പുറത്തുവന്നതിന് ശേഷം പങ്കുവെച്ചിരിക്കുന്നത്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഹർദിക് പാണ്ഡ്യ ബോളിംഗ് തിരഞ്ഞെടുത്തുകയായിരുന്നു. ബൂമ്രയുടെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഗുജറാത്തിനെ 168 എന്ന് സ്കോറിൽ ഒതുക്കാൻ മുംബൈയ്ക്ക് സാധിച്ചു. 13 റൺസ് മാത്രം മത്സരത്തിൽ വിട്ടു നൽകിയ ബൂമ്ര 3 വിക്കറ്റുകൾ സ്വന്തമാക്കി.

മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബൈയ്ക്ക് രോഹിത് ശർമ തരക്കേടില്ലാത്ത തുടക്കമാണ് നൽകിയത്. എന്നാൽ മുൻനിരയിൽ മറ്റു ബാറ്റർമാർ വലിയ സംഭാവനകൾ നൽകാതെ വന്നതോടെ മുംബൈയ്ക്ക് കാലിടറുകയായിരുന്നു. മത്സരത്തിൽ 6 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം തന്നെയാണ് ഗുജറാത്ത് സ്വന്തമാക്കിയത്. എന്നിരുന്നാലും കഴിഞ്ഞ 12 വർഷമായി മുംബൈ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ശേഷമാണ് മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളത്. അതിനാൽ തന്നെ ആരാധകർ വരും മത്സരങ്ങളിലും വലിയ പ്രതീക്ഷ തന്നെ വയ്ക്കുന്നുണ്ട്.

Previous articleജിതേഷ് ശര്‍മ്മ ഫ്ലോപ്പ്. സഞ്ചു സാംസണ്‍ തിളങ്ങി. ആദ്യ റൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ലോകകപ്പ് സ്ക്വാഡിലേക്കുള്ള പോരാട്ടത്തില്‍ മുന്നില്‍ ആര് ?
Next articleഅവസാന 5 ഓവറുകളിൽ പണികിട്ടി. അല്ലെങ്കിൽ ജയിച്ചേനെ എന്ന് പാണ്ഡ്യ.