ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വമ്പന്‍ വിജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങാന്‍ ചെന്നൈ താരങ്ങള്‍ക്ക് സാധിച്ചു.
മത്സരത്തില്‍ 23 പന്തില്‍ 51 റണ്‍ നേടിയ ശിവം ഡൂബൈയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 2 ഫോറും 5 സിക്സും സഹിതമാണ് ഡൂബൈയുടെ ഈ ഇന്നിംഗ്സ്. മാനേജ്മെന്റും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയും ഡൂബൈയുടെ മേല്‍ നല്കിയ വ്യക്തിപരമായ ശ്രദ്ധയാണ് ഈ താരത്തിന്റെ മികച്ച പ്രകടനത്തിനു കാരണം എന്ന് ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് പറഞ്ഞു.
” അവന് ആത്മവിശ്വാസം ഉണ്ട്. ശിവം ഡൂബൈ ഇവിടെ വന്നപ്പോള്‍ മാനേജ്മെന്റ് അവന്റൊപ്പം വ്യക്തിപരമായി പ്രവര്‍ത്തിച്ചു. മഹി ഭായും അവനോടൊപ്പം വ്യക്തിപരമായി പ്രവര്‍ത്തിച്ചു. എന്ത് റോള്‍ ചെയ്യുന്നുവെന്നും ഏത് ബോളറെ ആക്രമിക്കണമെന്നും അവനറിയാം” മത്സര ശേഷം റുതുരാജ് ഗെയ്ക്വാദ് പറഞ്ഞു.
ഈ ഫ്രാഞ്ചൈസി മറ്റുള്ളവരില്‍ നിന്നും വിത്യസ്തമാണ് എന്ന് പറഞ്ഞ ശിവം ഡൂബൈ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വാതന്ത്രം നല്കുന്നു എന്ന് പറഞ്ഞു. അവര്‍ക്ക് വേണ്ടി കുറച്ച് മത്സരങ്ങള്‍ ജയിപ്പിക്കണം. ഉയര്‍ന്ന സ്ട്രൈക്ക് റേറ്റില്‍ പോവാനാണ് ടീം ആഗ്രഹിക്കുന്നത്. അതാണ് ഞാന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നതും. ”