“ഇപ്പൊൾ ഇറങ്ങരുത്”, ജഡേജയെ തടഞ്ഞ് ഋതുരാജ്. ഋതുവിന്റെ മാസ്റ്റർസ്ട്രോക്കിൽ ഗുജറാത്ത് ഭസ്മം.

rutu and jadeja

2024 ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ വളരെ മികച്ച വിജയം തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ 63 റൺസിനായിരുന്നു ചെന്നൈയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറുകളിൽ 26 റൺസാണ് സ്വന്തമാക്കിയത്.

അർത്ഥസെഞ്ച്വറി നേടിയ ശിവം ദുബെയും ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാഡും രചിൻ രവീന്ദ്രയും ചെന്നൈക്കായി മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. മറുപടി ബാറ്റിംഗിൽ ഗുജറാത്തിന്റെ ഒരു ബാറ്റർ പോലും ചെന്നൈക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചില്ല. ഇതോടെ മത്സരത്തിൽ ചെന്നൈ വിജയം നേടുകയായിരുന്നു. മത്സരത്തിനിടെ ചെന്നൈ നായകൻ ഋതുരാജിന്റെ ഒരു വെടിക്കെട്ട് തീരുമാനമാണ് ചെന്നൈക്ക് മികച്ച ഫിനിഷിംഗ് നൽകിയത്.

മധ്യ ഓവറുകളിൽ ചെന്നൈക്കായി ശിവം ദുബെയാണ് അടിച്ചുതകർത്തത്. എന്നാൽ ദുബെയുടെ വിക്കറ്റ് നഷ്ടമായതിനു ശേഷം ആര് മൈതാനത്തെത്തും എന്നത് വലിയ ആശങ്കയായിരുന്നു. ചെന്നൈ ഇന്നിങ്സിന്റെ 19 ആം ഓവറിലാണ് ദുബെ പുറത്തായത്. ശേഷം രവീന്ദ്ര ജഡേജ മൈതാനത്തേക്ക് ഇറങ്ങാൻ തുടങ്ങി.

എന്നാൽ ഋതുരാജ് രവീന്ദ്ര ജഡേജയെ തടയുകയും യുവതാരം സമീർ റിസ്വിയെ ബാറ്റിംഗിന് അയക്കുകയുമാണ് ചെയ്തത്. അങ്ങനെ ദുബെയുടെ വിക്കറ്റിനുശേഷം റിസ്വി ക്രീസിലേത്തി. തന്റെ ആദ്യ ഐപിഎൽ മത്സരത്തിൽ യാതൊരു ഭയവുമില്ലാതെയാണ് യുവതാരം ബാറ്റ് വീശിയത്.

Read Also -  "രോഹിതിന് ശേഷം സഞ്ജു ഇന്ത്യൻ നായകനാവണം"- ഹർഭജന്റെ വാക്കുകൾക്ക് പിന്തുണ നൽകി ശശി തരൂർ.

റാഷിദ് ഖാനെതിരെ ആദ്യ പന്തിൽ തന്നെ സിക്സർ നേടിയാണ് റിസ്വി ആരംഭിച്ചത്. ശേഷം ഓവറിലെ അവസാന പന്തിലും റിസ്വി സിക്സർ സ്വന്തമാക്കുകയുണ്ടായി. മൈതാനത്ത് ഋതുരാജിന്റെ മികച്ച തീരുമാനമാണ് ചെന്നൈയ്ക്ക് ഇത്ര മികച്ച ഒരു ഫിനിഷിംഗ് സമ്മാനിച്ചത്. മാത്രമല്ല കഴിഞ്ഞ സമയങ്ങളിൽ റാഷിദ് ഖാനെതിരെ അത്ര മികച്ച റെക്കോർഡ് ആയിരുന്നില്ല

രവീന്ദ്ര ജഡേജയ്ക്ക് ഉണ്ടായിരുന്നത്. ഇതുവരെ റാഷിദ് ഖാന്റെ 28 പന്തുകളാണ് ജഡേജ ഐപിഎല്ലിൽ നേരിട്ടിട്ടുള്ളത്. ഇതിൽ നിന്ന് കേവലം 20 റൺസ് മാത്രമാണ് ജഡേജയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്. അതിനാൽ തന്നെ റാഷിദിനെതിരെ ജഡേജക്ക് തിളങ്ങാൻ സാധിക്കില്ല എന്ന് ഋതുരാജ് മനസ്സിലാക്കി. ശേഷമാണ് റിസ്വിയെ ബാറ്റിങ്ങിന് അയച്ചത്.

ഋതുരാജിന്റെ ഈ തന്ത്രമാണ് മത്സരത്തിൽ വിജയം കണ്ടത്. ഇതിന് ശേഷം വലിയ പ്രശംസകളും ഋതുരാജിനെ തേടിയെത്തുന്നുണ്ട്. എന്തുകൊണ്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഋതുരാജിനെ നായകനായി നിയമിച്ചത് എന്നതിനുള്ള ഉത്തരമാണ് ഇത്തരം കാര്യങ്ങൾ എന്ന് ആരാധകർ പറയുന്നു. ൈ

മാത്രമല്ല ധോണിയുടെ പിൻമുറക്കാരനായി എന്തുകൊണ്ടും യോജിച്ച വ്യക്തിയാണ് ഋതുരാജ് എന്നും ആരാധകർ കൂട്ടിച്ചേർക്കുന്നുണ്ട്. മത്സരത്തിൽ 5 പന്തുകൾ നേരിട്ട റിസ്വി 14 റൺസാണ് നേടിയത്. ഇങ്ങനെ ചെന്നൈ 200 ന് മുകളിൽ ഒരു സ്കോർ കണ്ടെത്തുകയായിരുന്നു.

Scroll to Top