രാജസ്ഥാന് ഇന്ന് ജീവൻ-മരണ പോരാട്ടം. തോറ്റാൽ പ്ലേയോഫ് പ്രതീക്ഷകൾ തുലാസിൽ.

ezgif 5 c3b5358dd8

2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 52ആം മത്സരത്തിൽ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് മാക്രത്തിന്റെ സൺറൈസേഴ്സ് ഹൈദരാബാദുമായാണ് ഏറ്റുമുട്ടുന്നത്. ജയ്പൂരിലെ സവായി മാൻ സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ പരാജയത്തിന് ശേഷമാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടാനീറങ്ങുന്നത്. രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ദയനീയമായി തോറ്റപ്പോൾ, ഹൈദരാബാദ് പരാജയപ്പെട്ടത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്നോട് ആയിരുന്നു. അതിനാൽ തന്നെ വിജയവഴിയിൽ തിരിച്ചെത്താനാണ് ഇരു ടീമുകളും മൈതാനത്തിറങ്ങുന്നത്. രാത്രി 7:30 നാണ് മത്സരം ആരംഭിക്കുന്നത്.

രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് ഒരു ദുസ്വപ്നം തന്നെയായിരുന്നു ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ കേവലം 118 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. ഇത്രയും മികച്ച ബാറ്റിംഗ് നിരയുമായി ഇറങ്ങിയിട്ടും യാതൊരു തരത്തിലും അതിനോട് നീതിപുലർത്താൻ രാജസ്ഥാന് സാധിച്ചില്ല. മത്സരത്തിൽ 30 റൺസ് നേടിയ സഞ്ജു മാത്രമായിരുന്നു അല്പമെങ്കിലും പിടിച്ചുനിന്നത്. പക്ഷേ ആ പ്രകടനം കൊണ്ട് യാതൊരു അർത്ഥവുമില്ല എന്ന് മത്സരം ബോധിപ്പിക്കുകയുണ്ടായി. ഒപ്പം സ്പിന്നർമാരുടെ പോരായ്മകളും രാജസ്ഥാനെ മത്സരത്തിൽ ബാധിക്കുകയുണ്ടായി. ഈ പിഴവുകളൊക്കെയും തിരുത്തി മികച്ച ഒരു തിരിച്ചുവരവിന് തന്നെയാണ് രാജസ്ഥാൻ ശ്രമിക്കുന്നത്.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
27da6d0e b02f 4c9f 9baa 55d53bf7578d

രാജസ്ഥാൻ നിരയിൽ ജോസ് ബട്ലറുടെ ഫോമാണ് ഏറ്റവും തലവേദനയായി നിലനിൽക്കുന്നത്. ആദ്യ മത്സരങ്ങളിൽ മികച്ച ഫോമിൽ തുടങ്ങിയ ബട്ലർ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പരാജയപ്പെടുന്നതായിരുന്നു കണ്ടത്. ഗുജറാത്തിനെതിരെയും ബട്ലർക്ക് മികവു പുലർത്താൻ സാധിച്ചില്ല. ഒപ്പം മധ്യനിര അസ്ഥിരത തുടരുന്നതും രാജസ്ഥാനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. പലപ്പോഴും ബാറ്റിംഗ് ഓർഡറിൽ വരുത്തുന്ന മാറ്റങ്ങൾ രാജസ്ഥാന് തിരിച്ചടിയാകാനാണ് പതിവ്. കഴിഞ്ഞ മത്സരത്തിൽ ഇമ്പാക്ട് കളിക്കാരനായി റിയാൻ പരാഗിനെ രാജസ്ഥാൻ പരിഗണിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു.

ഇനിയും ഇത്തരം മോശം തീരുമാനങ്ങൾ എടുത്താൽ രാജസ്ഥാന്റെ പ്ലേഓഫ് പ്രതീക്ഷകൾ തന്നെ വെള്ളത്തിലാവും എന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല ടൂർണമെന്റ് അവസാന ഭാഗത്തേക്ക് അടുക്കുമ്പോൾ മറ്റു ടീമുകൾ എല്ലാ വിധേനയും മുൻപിലേക്ക് വരാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ ചെറിയ പിഴവുകൾ മൂലം മത്സരങ്ങളിൽ പരാജയമറിയുന്നത് രാജസ്ഥാനെ ബാധിച്ചേക്കാം. എന്തായാലും ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ രാജസ്ഥാൻ വിജയവഴിയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top