സഞ്ജുവിന്റെ അഴിഞ്ഞാട്ടം, ഹെറ്റ്മെയ്റുടെ ഫിനിഷിങ്. രാജസ്ഥാൻ ഫ്‌ളവറല്ല, ഫയർ.

heti and sanju

ഗുജറാത്ത് ടൈറ്റൻസിനെതിരെ ഒരു തകർപ്പൻ വിജയം സ്വന്തമാക്കി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. അങ്ങേയറ്റം ആവേശം നിറഞ്ഞ മത്സരത്തിൽ 3 വിക്കറ്റുകളുടെ ത്രസിപ്പിക്കുന്ന വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. സഞ്ജു സാംസന്റെയും ഹെറ്റ്മയറുടെയും തകർപ്പൻ ബാറ്റിംഗ് മികവാണ് മത്സരത്തിൽ രാജസ്ഥാനെ വിജയത്തിൽ എത്തിച്ചത്. ടൂർണമെന്റിലെ രാജസ്ഥാന്റെ നാലാം വിജയമാണിത്. കഴിഞ്ഞ മത്സരങ്ങളിൽ പൂജ്യനായി പുറത്തായ സഞ്ജു സാംസന്റെ ഒരു ഉഗ്രൻ തിരിച്ചുവരവ് കൂടി മത്സരത്തിൽ കാണുകയുണ്ടായി.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവയ്ക്കുന്ന തുടക്കമാണ് ബോൾട്ട് രാജസ്ഥാന് നൽകിയത്. ഗുജറാത്ത് ഇന്നിങ്സിലെ ആദ്യ ഓവറിൽ തന്നെ ബോൾട്ട് സാഹ(4)യെ വീഴ്ത്തി. എന്നാൽ മറ്റൊരു ഓപ്പണറായ ശുഭ്മാൻ ഗിൽ ക്രീസിൽ ഉറയ്ക്കുകയായിരുന്നു. ഒപ്പം പിന്നീടുള്ള ബാറ്റർമാരോക്കെയും ചെറിയ സംഭാവനകൾ നൽകിയതോടെ ഗുജറാത്തിന്റെ സ്കോർ കുതിച്ചു. ഗില്‍ മത്സരത്തിൽ 34 പന്തുകളിൽ 45 റൺസ് ആണ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ ഡേവിഡ് മില്ലറും അഭിനവ് മനോഹറും അടിച്ചു തകർത്തു. മില്ലർ 30 പന്തുകളിൽ 46 റൺസ് നേടിയപ്പോൾ, മനോഹർ 13 പന്തുകളിൽ 27 റൺസ് നേടി. ഇരുവരുടെയും ഇന്നിംഗ്സിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 177 റൺസ് ആണ് ഗുജറാത്ത് നേടിയത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
sanju hatrick six vs rashid

മറുപടി ബാറ്റിംഗിൽ അത്ര മികച്ച തുടക്കമായിരുന്നില്ല രാജസ്ഥാൻ റോയൽസിന് ലഭിച്ചത്. ഓപ്പണർ ജയ്സ്വാലിനെയും(1) ജോസ് ബട്ലറെയും രാജസ്ഥാന് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം ദേവദത് പടിക്കൽ(26) ക്രീസിലുറച്ചെങ്കിലും സ്കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ല. പക്ഷേ സഞ്ജു സാംസൺ ക്രീസിലെത്തിയതോടെ മത്സരം മാറിമറിയുകയായിരുന്നു. മത്സരത്തിൽ സഞ്ജു രാജസ്ഥാന്റെ കാവലാളായി തുടർന്നു. മത്സരത്തിൽ 29 പന്തുകളിലായിരുന്നു സഞ്ജു തന്റെ അർത്ഥസഞ്ചറി പൂർത്തീകരിച്ചത്. 32 പന്തുകളിൽ 60 റൺസ് ആണ് സഞ്ജു നേടിയത്. ഇന്നിങ്സിൽ 3 ബൗണ്ടറികളും 6 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. സഞ്ജു പുറത്തായശേഷം ഹെറ്റ്മയർ ആക്രമണം ഏറ്റെടുക്കുകയായിരുന്നു. അവസാന ഓവറുകളിൽ നിറഞ്ഞാടിയ ഹെറ്റ്മയർ 26 പന്തുകളിൽ 56 റൺസ് ആണ് നേടിയത്. ഒപ്പം 3 പന്തുകളിൽ 10 റൺസ് എടുത്ത രവിചന്ദ്രൻ അശ്വിന്റെ കാമിയോയും 10 പന്തില്‍ 18 റണ്‍ നേടിയ ദ്രുവ് ജൂരലും രാജസ്ഥാന് രക്ഷയായി.

20230416 231045

മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. എല്ലാത്തരത്തിലും ഒരുപാട് പോസിറ്റീവുകൾ എടുത്തു പറയാൻ സാധിക്കുന്ന ഒരു മത്സരമായിരുന്നു രാജസ്ഥാന് അഹമ്മദാബാദിൽ നടന്നത്. എന്നിരുന്നാലും മത്സരത്തിൽ മുൻനിര ബാറ്റർമാർ മികവ് പുലർത്താത്തത് രാജസ്ഥാനെ ബാധിച്ചിട്ടുണ്ട്. വരും മത്സരങ്ങളിൽ ഈ പിഴവ് നികത്തി വമ്പൻ തിരിച്ചുവരവിനാണ് രാജസ്ഥാൻ ശ്രമിക്കുന്നത്.

Scroll to Top