അവസാന ഓവറില്‍ വീണത് 4 വിക്കറ്റ്. അമ്പരപ്പിച്ച വിജയം ഗുജറാത്ത് നേടിയത് ഇങ്ങനെ.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ത്രില്ലര്‍ പോരാട്ടത്തില്‍ വിജയവുമായി ഗുജറാത്ത്. ഒരു ഘട്ടത്തില്‍ ലക്നൗ അനായാസ വിജയം നേടും എന്നു പലരും വിചാരിച്ചപ്പോഴായിരുന്നു ഗുജറാത്തിന്‍റെ തിരിച്ചു വരവ്. ഗുജറാത്ത് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗനു നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 7 റണ്‍സിന്‍റെ വിജയമാണ് ഗുജറാത്ത് നേടിയത്.

FuUddKtaIAMHWAM

105 ന് 1 എന്ന നിലയില്‍ നിന്നുമായിരുന്നു ലക്നൗന്‍റെ ഈ പതനം. അവസാന ഓവറില്‍ വിജയിക്കാനായി 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ക്രീസില്‍ സെറ്റായി നില്‍ക്കുന്ന രാഹുല്‍ മോഹിത് ശര്‍മ്മയുടെ ആദ്യ പന്തില്‍ ഡബിള്‍ ഓടിയെടുത്തു.

FuUpkCkaIAEmEyg

രണ്ടാം പന്തില്‍ സിക്സടിക്കാനുള്ള രാഹുലിന്‍റെ ശ്രമം ജയന്ത് യാദവ് പിടിച്ചു. അടുത്തതായി ക്രീസില്‍ എത്തിയ സ്റ്റോണിസിന്‍റെ സിക്സ് ശ്രമം മില്ലറും പിടിച്ചു.

മോഹിത് ശര്‍മ്മയുടെ ഹാട്രിക്ക് ബോളില്‍ വിക്കറ്റ് വീണെങ്കിലും അത് റണ്ണൗട്ടായിരുന്നു. ഡബിള്‍ നേടാനുള്ള ശ്രമത്തിനിടെ ബദോനി റണ്ണൗട്ടായി. അടുത്ത പന്തിലും ഡബിള്‍ ഓടാനുള്ള ശ്രമത്തില്‍ ദീപക്ക് ഹൂഡയും റണ്ണൗട്ടായതോടെ ഗുജറാത്ത് വിജയം പിടിച്ചെടുത്തു. അവസാന പന്തില്‍ ഡോട്ട് ആയതോടെ ഗുജറാത്ത് 7 റണ്‍സിന്‍റെ വിജയം ആഘോഷിച്ചു.

മത്സരത്തില്‍ 3 ഓവറില്‍ 17 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടിയ മോഹിത് ശര്‍മ്മയാണ് മത്സരത്തിലെ താരം.