100 മത്സരങ്ങളിൽ 19 റൺസ് ശരാശരി. ഹൂഡ എങ്ങനെ ഇന്ത്യൻ ടീമിൽ വന്നു? രോക്ഷം കൊണ്ട് ആരാധകർ!!

20230416 132833

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തരക്കേടില്ലാത്ത തുടക്കമാണ് ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന് ലഭിച്ചിരിക്കുന്നത്. ഇതുവരെ സീസണിൽ 5 മത്സരങ്ങൾ കളിച്ച ലക്നൗ മൂന്നു മത്സരങ്ങളിൽ വിജയിക്കുകയുണ്ടായി. നിലവിൽ പോയിന്റ്സ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ലക്നൗ നിൽക്കുന്നത്. എന്നിരുന്നാലും ബാറ്റിങ്ങിലും ബോളിങ്ങിലും ചില പ്രശ്നങ്ങൾ ലക്നൗ നേരിടുന്നുണ്ട്. ഇതിൽ മുൻനിര ബാറ്റർമാരുടെ സ്ഥിരത ഇല്ലായ്മയാണ് അവരെ ഏറ്റവുമധികം വലയ്ക്കുന്നത്. ലക്നൗ നിരയിൽ ഏറ്റവും നിരാശപ്പെടുത്തുന്ന ക്രിക്കറ്ററായി മാറിയിരിക്കുകയാണ് ദീപക് ഹൂഡ. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പന്തുകൊണ്ടും ബാറ്റുകൊണ്ടും യാതൊരു സഹായവും ടീമിന് നൽകാൻ ഹൂഡയ്ക്ക് സാധിച്ചിട്ടില്ല.

പഞ്ചാബിന്റെ ലക്നൗവിനെതിരായ പരാജയത്തിനുശേഷം ഒരുപാട് വിമർശനങ്ങൾ ഹൂഡയ്ക്കെതിരെ ഉയരുന്നുണ്ട്. ടീമിൽ ഒരു പ്രാധാന്യവുമില്ലാത്ത ഹൂഡയെ ഇനിയും ലക്നൗ കളിപ്പിക്കരുത് എന്നാണ് ആരാധക വൃത്തങ്ങൾ അറിയിക്കുന്നത്. പഞ്ചാബിനെതിരെ ഹൂഡ കളിച്ചത് തന്റെ നൂറാമത്തെ മത്സരമായിരുന്നു. മത്സരത്തിൽ മൂന്നു പന്തുകളിൽ രണ്ട് റൺസ് മാത്രമാണ് ഹൂഡ നേടിയത്. ഈ പ്രകടനത്തിനുശേഷമാണ് ഹൂഡയ്ക്കെതിരെ വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. 100 മത്സരങ്ങൾ ഐപിഎല്ലിൽ കളിച്ച ഹൂഡയുടെ ശരാശരി വെറും 19 റൺസ് മാത്രമാണ്.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

ഇത്ര നിലവാരമില്ലാത്ത കളിക്കാരനെ എന്തിനാണ് വീണ്ടും കളിപ്പിക്കുന്നത് എന്നാണ് ആരാധക വൃത്തങ്ങൾ ചോദിക്കുന്നത്. ദീപക് ഹൂഡയെ പുറത്തിരുത്തി മനൻ വോറയ്ക്ക് ലക്നൗ അവസരങ്ങൾ നൽകണമെന്നാണ് ആരാധകർ പറയുന്നത്. ലക്നൗ കഴിഞ്ഞ മത്സരങ്ങളിലൊന്നും ബോളറേന്ന നിലയിൽ ഹൂഡയെ ഉപയോഗിച്ചിരുന്നില്ല. ബാറ്റർ എന്ന നിലയിൽ ഹൂഡ പരാജയപ്പെടുന്നതും കാണുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ആരാധകർ പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഒപ്പം ചിലർ ഹൂഡയുടെ ഇന്ത്യൻ ടീമിലെ സ്ഥാനവും ചോദ്യം ചെയ്യുകയുണ്ടായി. അയർലൻഡ് അടക്കമുള്ള ചെറിയ രാജ്യങ്ങൾക്കുമേൽ മാത്രമാണ് ദീപക് ഹൂഡ ഇതുവരെ തിളങ്ങിയിട്ടുള്ളത് എന്ന് ആരാധകർ പറയുന്നു. ഈ കണക്കുകളുള്ള ഒരാൾക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത് അത്ഭുതമാണെന്ന് ട്വീറ്റുകൾ പറയുന്നുണ്ട്. എന്തായാലും വരും മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്ത പക്ഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തുക എന്നത് ഹൂഡയെ സംബന്ധിച്ച് ഒരു ബാലികേറാ മലയായി മാറും.

Scroll to Top