പരിക്കൊന്നും പ്രശ്നമല്ല, ധോണി എല്ലാ മത്സരവും കളിക്കും. ഉറപ്പിച്ച് പറഞ്ഞ് ചെന്നൈ മാനേജ്മെന്റ്.

dhoni vs rr ipl 2023

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 3 റൺസിന് പരാജയമേറ്റുവാങ്ങിയെങ്കിലും മഹേന്ദ്ര സിംഗ് ധോണിയുടെ തകർപ്പൻ ഇന്നിംഗ്സ് വളരെ പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു. എന്നാൽ അതിനുശേഷം ധോണിയുടെ കാൽമുട്ടിന് പരിക്കേറ്റ വിവരം ചെന്നൈ കോച്ചായ സ്റ്റീഫൻ ഫ്ലമിങ് വെളിപ്പെടുത്തുകയുണ്ടായി. ഇതേ തുറന്ന് വരും മത്സരങ്ങളിൽ മഹേന്ദ്ര സിംഗ് ധോണി കളിക്കുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. എന്നാൽ വരും മത്സരങ്ങളിൽ ധോണി കളിക്കും എന്ന് ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റ് ഇപ്പോൾ ഉറപ്പു നൽകിയിരിക്കുകയാണ്.

ക്രിക്ബസിന്റെ റിപ്പോർട്ട് പ്രകാരം മഹേന്ദ്ര സിംഗ് ധോണിയുടെ പരിക്ക് അത്ര ഗുരുതരമല്ല. അതിനാൽ തന്നെ അദ്ദേഹം കളിക്കുമെന്നാണ് ചെന്നൈ സിഇഒ കാശി വിശ്വനാഥൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സീസണിലെ മുഴുവൻ മത്സരങ്ങളിലും കളിക്കാൻ ധോണിയ്ക്ക് സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് ചെന്നൈ മാനേജ്മെന്റ്. “അദ്ദേഹം തീർച്ചയായും കളിക്കും. അദ്ദേഹത്തിന്റെ കാൽമുട്ടിന് പരിക്കുപറ്റി എന്നത് സത്യമാണ്. പക്ഷേ അതേ സംബന്ധിച്ചുള്ള കാര്യങ്ങൾ ഞങ്ങളുമായി പങ്കുവെച്ചിട്ടില്ല.”- കാശി വിശ്വനാഥൻ പറഞ്ഞു.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
FtkQU uXsAEM5id

മുൻപ് ചെന്നൈയുടെ കോച്ചായ സ്റ്റീഫൻ ഫ്ലെമിങ്ങായിരുന്നു ധോണിയുടെ പരിക്കിനെ പറ്റി സംസാരിച്ചത്. രാജസ്ഥാനെതിരായ മത്സരത്തിനുശേഷമാണ് സ്റ്റീഫൻ ഫ്ലെമിങ് ഇക്കാര്യം പുറത്തുവിട്ടത്. “ധോണി ഇപ്പോൾ ഒരു പരിക്കുമായി മല്ലിടുകയാണ്. അദ്ദേഹത്തിന്റെ ചലനങ്ങളിൽ നമുക്ക് അത് കാണാൻ സാധിക്കും. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഫിറ്റ്നസ് എപ്പോഴും വളരെ മികച്ചതാണ്. ടൂർണമെന്റ് ആരംഭിക്കുന്നതിന് ഒരു മാസം മുന്പെങ്കിലും ധോണി ഞങ്ങളോടൊപ്പം ചേരാറുണ്ട്. അദ്ദേഹം ഒരു വലിയ ക്രിക്കറ്റർ തന്നെയാണ്. ഒരിക്കലും അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾ സംശയം വയ്ക്കാറില്ല.”- ഫ്ലെമിങ് പറയുകയുണ്ടായി.

dhoni finish ipl 2023

എന്നിരുന്നാലും 2023ലെ മിനി ലേലത്തിൽ ചെന്നൈ സ്വന്തമാക്കിയ വമ്പൻ കളിക്കാരനായ ബെൻ സ്റ്റോക്സ് നിലവിൽ പരിക്കിന്റെ പിടിയിലാണ്. വരുന്ന കുറച്ചു മത്സരങ്ങളിൽ നിന്ന് കൂടി ബെൻ സ്റ്റോക്സിന് മാറിനിൽക്കേണ്ടി വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ അവസാന വാരത്തിലെ മത്സരങ്ങളിൽ ബെൻ സ്റ്റോക്സ് കളിക്കും എന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ ഉറപ്പു നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാവും സ്റ്റോക്സ് കളിക്കുന്നത്.

Scroll to Top