ജീവന്‍ മരണ പോരാട്ടത്തില്‍ വിജയവുമായി രാജസ്ഥാന്‍. പ്ലേയോഫ് പ്രതീക്ഷകള്‍ സജീവമാക്കി.

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ വിജയം കൈവരിച്ച് രാജസ്ഥാൻ റോയൽസ്. വളരെ നിർണായകമായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ വലിയ വിജയം മത്സരത്തിൽ നേടാനാകാത്തതിനാൽ തന്നെ രാജസ്ഥാന്റെ പ്ലെയോഫ് സാധ്യതകൾ കൂടുതൽ സമ്മർദ്ദത്തിലായിട്ടുണ്ട്. അടുത്ത മത്സരത്തില്‍ മുംബൈയും ബാംഗ്ലൂരും തോല്‍ക്കുകയും റണ്‍റേറ്റ്  അനുകൂലമാണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനു പ്ലേയോഫില്‍ പ്രവേശിക്കാം. നിലവില്‍ 14 പോയിന്‍റുമായി രാജസ്ഥാന്‍ അഞ്ചാമതാണ്.

മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാന് തുടക്കം പിഴച്ചു. ജോസ് ബട്ലറുടെ(9) വിക്കറ്റ് രാജസ്ഥാന് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ അതിനുശേഷം ജയിസ്വാളും പടിക്കലും ചേർന്ന് രാജസ്ഥാനെ കൈപിടിച്ചുയർത്തുന്നതാണ് കണ്ടത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. പടിക്കൽ 30 പന്തുകളിൽ 51 റൺസ് നേടി. ജെയ്‌സ്വാൾ 36 പന്തുകളിൽ 50 റൺസ് ആണ് മത്സരത്തിൽ നേടിയത്. എന്നാൽ ഇവർക്ക് ശേഷമെത്തിയ സഞ്ജു സാംസൺ കേവലം രണ്ട് റൺസിന് പുറത്തായത് നിരാശ സമ്മാനിച്ചു.

പക്ഷേ അവസാന ഓവറുകളിൽ ഹെറ്റ്മെയ്റിന്റെ വെടിക്കെട്ട് കൂടിയായതോടെ രാജസ്ഥാൻ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റൺസ് നേടി. ഒരു ഘട്ടത്തില്‍ 50 ന് 4 എന്ന നിലയില്‍ നിന്നുമാണ് പഞ്ചാബ് മികച്ച നിലയില്‍ എത്തിയത്. ആറാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുമായി സാം കറൻ – ഷാരൂഖ് ഖാൻ സഖ്യമാണ് പഞ്ചാബ് സ്കോർ 180 കടത്തിയത്. 31 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 49 റൺസുമായി പുറത്താകാതെ നിന്ന സാം കറന്‍ പഞ്ചാബിന്റെ ടോപ് സ്കോററായി.

ഷാരൂഖ് 23 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 41 റൺസുമായി പുറത്താകാതെ നിന്നു. രാജസ്ഥാനായി നവ്ദീപ് സെയ്നി നാല് ഓവറിൽ 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അവസാന രണ്ട് ഓവറില്‍ 46 റണ്‍സാണ്