ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. വളരെ നിർണായകമായ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയിരിക്കുന്നത്. കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തിയും സുനിൽ നരേനും ബോളിങ്ങിൽ മികവു കാട്ടുകയുണ്ടായി. ബാറ്റിംഗിൽ കൊൽക്കത്തയ്ക്കായി നിതീഷ് റാണയും റിങ് സിങ്ങും നിറഞ്ഞാടുകയായിരുന്നു. എന്തായാലും കൊൽക്കത്തയ്ക്ക് വളരെ ആശ്വാസം നൽകുന്ന വിജയം തന്നെയാണ് ചെപ്പോക്കിൽ ഉണ്ടായിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ തരക്കേടില്ലാത്ത തുടക്കം തന്നെ ചെന്നൈക്കായി ഓപ്പണർമാർ നൽകി. എന്നാൽ അതു മുതലെടുക്കുന്നതിൽ മറ്റു ബാറ്റർമാർ പരാജയപ്പെടുകയായിരുന്നു. ചെന്നൈ ഇന്നിങ്സിൽ 34 പന്തുകളിൽ 48 റൺസ് നേടിയ ശിവം ദുബയാണ് ടോപ് സ്കോറർ. ദുബയുടെ ഇന്നിങ്സിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ അവസാന ഓവറുകളിൽ ചെന്നൈയ്ക്കായി ആരും തന്നെ തകർത്താടാതെ വന്നതോടെ ചെന്നൈയുടെ സ്കോർ കേവലം 144 റൺസിൽ അവസാനിക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തക്കും അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. അവരുടെ ഓപ്പണർ ഗുർബാസിനെ(1) തുടക്കത്തിൽ തന്നെ കൊൽക്കത്തയ്ക്ക് നഷ്ടമായി. പിന്നാലെ മൂന്നാമനായിറങ്ങിയ വെങ്കിടേശ് അയ്യരും(9) കൂടാരം കയറിയതോടെ കൊൽക്കത്ത പതറുന്നതാണ് കണ്ടത്. എന്നാൽ നാലാം വിക്കറ്റിൽ നിതീഷ് റാണയും റിങ്കു സിംഗും ചേർന്ന് കൊൽക്കത്തയെ പതിയെ കൈ പിടിച്ചു കയറ്റുകയായിരുന്നു. ചെന്നൈയുടെ സ്പിന്നർമാർക്കെതിരെ ഇരുവരും അതിസൂക്ഷ്മമായി തന്നെ പോരാടുകയുണ്ടായി.
മത്സരത്തിൽ റിങ്കൂ സിംഗ് 43 പന്തുകളിൽ റൺസാണ് 54 നേടിയത്. നിതീഷ് റാണ 44 പന്തുകളിൽ 57 റൺസ് നേടുകയുണ്ടായി. ഇരുവരുടെയും മികവിന്റെ ബലത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു കൊൽക്കത്തയുടെ മത്സരത്തിലെ വിജയം. വളരെ നിർണയകമായ വിജയം തന്നെയാണ് കൊൽക്കത്ത സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ചെറിയ തോതിലെങ്കിലും പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്താൻ കൊൽക്കത്തയ്ക്ക് സാധിച്ചിട്ടുണ്ട്. മറുവശത്ത് ചെന്നൈയെ സംബന്ധിച്ച് ഇനിയും അവസരങ്ങൾ മുൻപിലുണ്ട്.
Leave a Reply