മുംബൈ ആരാധകർക്ക് വീണ്ടും നിരാശ :ഹാർദിക് തത്കാലം പന്തെറിയില്ല -കാരണം വ്യക്തമാക്കി കോച്ച്

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് ആൾറൗണ്ടർ ഹാർദിക് പാണ്ട്യ .ടീമിനായി ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങുന്ന താരം പക്ഷേ ഈ സീസണിൽ തന്റെ  പഴയ മികവിന്റെ നിഴൽ മാത്രമാണ് .ബാറ്റിങ്ങിൽ വമ്പൻ പരാജയമായി താരം സീസണിൽ ആദ്യ മത്സരത്തിന് ശേഷം പിന്നീട് ബൗളിങ്ങും ചെയ്തിട്ടില്ല .ഇന്നലെ ഡൽഹിക്ക്  എതിരായ മത്സരത്തിൽ താരം നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി പുറത്തായിരുന്നു .അമിത് മിശ്രയുടെ പന്തിൽ വമ്പൻ  ഷോട്ടിന് ശ്രമിച്ച താരം സ്റ്റീവ് സ്മിത്തിന്റെ കൈകളിൽ ഒതുങ്ങി .

എന്നാൽ ഹാർദിക് പാണ്ട്യ സീസണിൽ ഇനി പന്തെറിയുവാനുള്ള സാധ്യത കുറവെന്നാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേല ജയവർധന വ്യക്തമാക്കുന്നത് .ഹാർദിക്  പാണ്ഡ്യ തല്‍ക്കാലം പന്തെറിയില്ലെന്ന് മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ധന ഇന്നലെ മത്സരശേഷം തുറന്ന് സമ്മതിച്ചിരുന്നു  . “ഹാർദികിന്റെ  കാര്യത്തില്‍ ടീമിന് ഇനിയും  ഒരു റിസ്‌ക് എടുക്കുവാൻ ആഗ്രഹമില്ല . അവന് പരിക്ക് പറ്റിയാൽ അത് ടീം ലൈനപ്പിന് ഒരിക്കലും  താങ്ങാനാവില്ല.നിർണായക മത്സരങ്ങൾ വരാനിരിക്കെ അതിനാൽ ഹാർദിക് പാണ്ഡ്യയെ കൊണ്ട് ഇനി സീസണിൽ തൽക്കാലം  പന്തെറിയില്ല .ഈ സീസണില്‍ ഹര്‍ദിക് പാണ്ട്യ  പന്തെറിയണമെന്നാണ് ആഗ്രഹം. പക്ഷേ അദ്ദേഹത്തിന്റെ പരിക്ക് കൂടി പരിഗണിച്ചാണ് ഇപ്പോൾ ഈ കടുത്ത തീരുമാനം ” കോച്ച് നയം വിശദമാക്കി  .

അതേസമയം ഹാർദിക് പാണ്ട്യയുടെ പരിക്കിനെ കുറിച്ചാണ് ഇന്ത്യൻ ആരാധകരുടെ പ്രധാന ചോദ്യങ്ങൾ .
എന്തുകൊണ്ട് താരം സീസണിൽ  പന്തെറിയുന്നില്ല എന്ന ആരാധകര്‍ പലപ്പോഴായി ചോദിക്കുന്നുണ്ട്.നേരത്തെ  ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ അഞ്ച് ഓവറും ഇംഗ്ലണ്ടിനെതിരായ ടി20യില്‍ വളരെ കുറച്ച് ഓവറുകളും ചെയ്തിരുന്നു  .

റൺസ് ഒട്ടും വഴങ്ങാതെ മികവോടെ പന്തെറിഞ്ഞ താരം വരാനിരിക്കുന്ന ടി:2 ലോകകപ്പിൽ ഇന്ത്യക്കായി പന്തെറിയും എന്നാണ് ഇന്ത്യൻ ടീം മാനേജ്‌മന്റ് പ്രതീക്ഷിക്കുന്നത്  .നായകൻ വിരാട് കോഹ്ലിയും ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പര വിജയത്തിന് ശേഷം ഇത്  വ്യക്തമാക്കിയിരുന്നു

Previous articleരോഹിത്തിനെ വീണ്ടും മിശ്ര വീഴ്ത്തി : അപൂർവ്വ പട്ടികയിൽ മിശ്ര ഇടം നേടി
Next articleഎന്റെ ആദ്യ 6 ബോൾ ബാറ്റിംഗ് കാരണം ചെന്നൈ ടീം മത്സരം തോൽക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു :തുറന്ന് പറഞ്ഞ് ധോണി