രോഹിത്തിനെ വീണ്ടും മിശ്ര വീഴ്ത്തി : അപൂർവ്വ പട്ടികയിൽ മിശ്ര ഇടം നേടി

navbharat times 4

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ്‌സ്പിന്നർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മുൻ ഇന്ത്യൻ താരം അമിത് മിശ്ര. .ഐപിൽ   ചരിത്രത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളറായ അമിത് മിശ്ര തന്റെ ബൗളിംഗ് മികവിന് യാതൊരു കോട്ടവും ഇപ്പോഴും പറ്റിയിട്ടില്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്നലെ മുംബൈ ഇന്ത്യൻസ് എതിരായ മത്സരത്തിൽ പുറത്തെടുത്തത്  .നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും സ്വന്തമാക്കി .

കൂടാതെ ഐപിഎല്ലില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര ഇപ്പോൾ .ഇന്നലെ  മുംബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ നായകനും സ്റ്റാർ  ഓപ്പണറുമായ രോഹിത് ശര്‍മയുടെ  വിക്കറ്റ്    അമിത്  മിശ്ര വീഴ്ത്തിയതോടെ  ബൗളിങില്‍ ഒരു അപൂർവ റെക്കോര്‍ഡിനൊപ്പമെത്തി താരം . ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏഴാം തവണയാണ് രോഹിത്തിനെ മിശ്ര പുറത്താക്കുന്നത് . ഇതോടെ ഒരു ബാറ്റ്‌സ്മാനെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ മിശ്ര ഇടംപിടിക്കുകയും ചെയ്തു.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

ഐപിഎല്ലിൽ ഒരു ബാറ്സ്മാനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ ബൗളർമാരുടെ പട്ടികയിൽ സഹീർ ഖാൻ , സന്ദീപ് ശർമ്മ എന്നിവർക്കൊപ്പം അമിത് മിശ്രയും ഇടംപിടിച്ചു  .ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ മുംബൈ ഇന്ത്യന്‍സിന്റെ പേസ് ബൗളറായിരുന്ന  സഹീർ ഏഴ് തവണ വീഴ്ത്തിയിട്ടുണ്ട് . കൂടാതെ ഹൈദരാബാദ് പേസര്‍ സന്ദീപ് ശർമ്മക്ക് മുൻപിൽ ഏഴ് തവണയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എതിരായ മത്സരത്തിൽ മുട്ടുമടക്കിയത് .
രോഹിത്തിനെതിരേ  ഐപിഎല്ലിൽ മിശ്രയുടെ  പ്രകടനം പരിശോധിച്ചാൽ  91 ബോളുകളില്‍ നിന്നും 87 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തിട്ടുള്ളത്. 31 ഡോട്ട് ബോളുകള്‍ ഇതിലുള്‍പ്പെടുന്നു .
ഏഴ് തവണ താരത്തെ പുറത്താക്കിയ മിശ്ര രോഹിത് എതിരെയുള്ള ആധിപത്യം വീണ്ടും ഇന്നലെ  ഉറപ്പിച്ചു 

Scroll to Top