ഇഷാൻ മൂന്നാമനായി ഇറങ്ങിയത് ടീം പ്ലാനിന്റെ അടിസ്ഥാനത്തിൽ :മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

0
1

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ പ്രതീക്ഷിച്ച പോലൊരു തുടക്കമാണ് മുംബൈ ഇന്ത്യൻസ് ടീമിന് ലഭിച്ചത് .സീസണിലെ 5 മത്സരങ്ങളിൽ 3 എണ്ണം തോറ്റ ടീം 2 വിജയങ്ങളുമായി 4 പോയിന്റ് കരസ്ഥമാക്കി .പഞ്ചാബ് കിങ്‌സ് എതിരായ അവസാന മത്സരത്തിലെ തോൽവിക്ക് പിന്നാലെ ടീമിന്റെ ബാറ്റിംഗ് നിരയെ കുറിച്ച് ഏറെ വിമർശനം കേട്ടിരുന്നു .രണ്ടാം ഓവറില്‍  ഓപ്പണർ ക്വിന്‍റണ്‍ ഡികോക്കിനെ നഷ്‌ടമായ ശേഷം  ഫോമിലല്ലാത്ത ഇഷാന്‍ കിഷനെ ഇറക്കിയ പരീക്ഷണം പാളുകയും ഇതിനെതിരെ വിരേന്ദർ സെവാഗ്‌ അടക്കമുള്ള താരങ്ങൾ രൂക്ഷമായി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു .

ഇപ്പോൾ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് നില്‍ക്കുമ്പോള്‍ ഇഷാന്‍ കിഷന് സ്ഥാനക്കയറ്റം നല്‍കാനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനുള്ള കാരണം വിശദമാക്കുകയാണ് മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാര്‍ യാദവ്. ” ഒരു ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍ പുറത്തായാല്‍ മറ്റൊരു  ഇടംകൈയന്‍ ബാറ്റിങ്ങിന്  ഇറക്കുക എന്നത് ഞങ്ങളുടെ പ്ലാനാണ് ഞാനും ഇഷാനും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടീമില്‍ ഒരേ ചുമതലയാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ഞാന്‍ സംതൃപ്തനാണ്. ഞങ്ങളുടെ  ടീമിന്റെ പദ്ധതികളില്‍ ഞങ്ങള്‍ക്ക് വ്യക്തതയുണ്ട് .ഇഷാനെ മൂന്നാം നമ്പറിൽ ഇറക്കുവാനുള്ള തീരുമാനം ടീം കൂട്ടായി എടുത്തതാണ് ” താരം നയം വ്യക്തമാക്കി .

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് തുടക്കത്തിലെ ഓപ്പണർ ഡീകോക്കിനെ നഷ്ടമായത് തിരിച്ചടിയായി .മൂന്നാമനായി എത്തിയ  ഇഷാൻ കിഷൻ 17 പന്തിലാണ് 6 റൺസ് അടിച്ചെടുത്തത് .സീസണിൽ വളരെ മോശം ബാറ്റിംഗ് ഫോമിലാണ് കിഷൻ .5 മത്സരങ്ങളിൽ നിന്ന് 73 റൺസാണ് താരത്തിന്റെ സമ്പാദ്യം .

LEAVE A REPLY

Please enter your comment!
Please enter your name here