ചെന്നൈയിലെ പിച്ച് ഐപിഎല്ലിന് യോജിച്ചതല്ല : രൂക്ഷ വിമർശനവുമായി ബെൻ സ്റ്റോക്സ് – ക്രിക്കറ്റ് ലോകത്ത് വീണ്ടും ചർച്ചയായി ചെപ്പോക്ക്

ഐപിൽ പതിനാലാം സീസണിലെ മത്സരങ്ങൾ  ആവേശത്തോടെയാണ് പുരോഗമിക്കുന്നത് .കാണികൾ ഇല്ലാതെ നടക്കുന്ന കളികൾ എല്ലാം കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാണ് നടക്കുന്നത് . എന്നാൽ ഐപിഎല്ലിലെ ചില മത്സരങ്ങൾ നടക്കുന്ന ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലെ സ്പിൻ  പിച്ചിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ക്രിക്കറ്റ് ലോകത്തിൽ നിന്ന് ഉയരുന്നത് .
ഐപിൽ ക്രിക്കറ്റിന്  യോജിച്ചതാണോ പിച്ച് എന്നാണ് പലരുടെയും ചോദ്യം .

ഇപ്പോൾ  പിച്ചിനെ നിശിതമായി വിമര്‍ശിച്ച് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് രംഗതെത്തി . പിച്ചുകളുടെ നിലവാരം പോകെപ്പോകെ മോശമാവില്ല എന്നും, സ്‌കോറുകൾ പരമാവധി 160/170 എന്നതിൽ നിന്ന് 130/140 എന്ന് താഴില്ല എന്നും  വളരെയേറെ പ്രതീക്ഷിക്കുന്നു എന്നാണ് ബെൻ സ്റ്റോക്സ് ട്വീറ്റ് ചെയ്ത് .
ചെപ്പോക്കില്‍ ദിവസങ്ങൾ മുൻപ്‌  പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 131 റണ്‍സ് മാത്രം നേടിയതിന് പിന്നാലെയാണ് ബെന്‍ സ്റ്റോക്‌സിന്‍റെ വിമര്‍ശനം എന്നതാണ് ഏറെ ശ്രദ്ധേയം .

ഐപിഎല്ലിന്‍റെ ഈ സീസണില്‍ ഒന്‍പത് മത്സരങ്ങള്‍ക്കാണ് ചെപ്പോക്കിലെ  എം എ ചിദംബരം സ്റ്റേഡിയം വേദിയായത്. 
ഇന്ന് നടക്കുന്ന ഡൽഹി ക്യാപിറ്റൽസ് : സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടമാണ് ഈ സീസണിലെ  ചെപ്പോക്കിലെ അവസാന മത്സരം .
ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ഐപിഎല്ലിലെ ഹോം ഗ്രൗണ്ടാണ് ചെപ്പോക്ക് .സ്പിൻ ബൗളിങ്ങിനെ ഏറെ തുണയ്ക്കുന്ന ചെപ്പോക്കിലെ വിക്കറ്റിൽ ഈ സീസണിലെ 9 മത്സരങ്ങളിൽ വെറും രണ്ട് തവണ മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ടീം 170 റണ്‍സ് പിന്നിട്ടത്‌ .KKR
എതിരെ  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 204 റണ്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നേടിയ 187 റണ്‍സുമാണിത്. 

Read More  ജീവിതത്തിലെ ഏറ്റവും ഭയാനക അവസ്ഥ : ഐപിഎല്ലിലിനിടയിൽ കോവിഡ് ബാധിച്ചതിനെ കുറിച്ച് മനസ്സ് തുറന്ന് വൃദ്ധിമാൻ സാഹ