ജേഴ്‌സിയൂരി ഗെയ്‌ലിനൊപ്പം ബോഡി കാണിച്ച് യുസ്‌വേന്ദ്ര ചാഹൽ : കാണാം ഏറെ വൈറലായ ദൃശ്യങ്ങൾ

ഐപിഎല്‍ പതിനാലാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 34 റണ്‍സിന്‍റെ  വിജയവുമായി പഞ്ചാബ് കിംഗ്‌സിന്‍റെ ഗംഭീര  തിരിച്ചുവരവ്. 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആര്‍സിബിക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. കോലിയെയും മാക്‌സ്‌വെല്ലിനെയും എബിഡിയേയും പുറത്താക്കി പ്രധാന വിക്കറ്റുകൾ വീഴ്ത്തിയ  ഹര്‍പ്രീത് ബ്രാറാണ് കളി പഞ്ചാബ് കിങ്സിന്  അനുകൂലമാക്കിയത് . 31 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍ .

അതേസമയം ടോസ് നഷ്ടപെട്ട പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യവേ നായകൻ ക്രിസ് ഗെയ്‌ലിന്റെ രാഹുൽ 57 പന്തിൽ 91* റൺസും ഗെയ്‌ൽ 24 പന്തിൽ 46 റൺസും ബ്രാർ 17 പന്തിൽ 25*  റൺസുമടക്കമാണ് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 179 റൺസ്  അടിച്ചത് .ആദ്യ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായത് പഞ്ചാബ് ടീമിന് തിരിച്ചടിയായെങ്കിലും ഗെയ്ൽ : രാഹുൽ രണ്ടാം വിക്കറ്റ് പാർട്ണർഷിപ് അവരെ വലിയ സ്‌കോറിൽ എത്തിച്ചു .

അതേസമയം മത്സരശേഷം  ഏറെ രസകരമായ സംഭവവും അരങ്ങേറി .ഇന്നലെ മത്സരശേഷം  സ്റ്റാർ ബാറ്റ്സ്മാൻ  ക്രിസ് ഗെയ്‌ലിനൊപ്പം ജേഴ്സിയൂരി ചിത്രത്തിന് പോസ് ചെയ്യാന്‍ കാണിച്ച യുസ്വേന്ദ്ര ചാഹലാണിപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം .പല മത്സരങ്ങൾക്കും ശേഷം   ടീമിലെ  സഹതാരങ്ങളുടെ അഭിമുഖമെടുത്തും രസകരമായ വീഡിയോയും എടുക്കുന്ന ചാഹൽ ഇന്നലെ മത്സരശേഷം ഗെയ്ൽ ഒപ്പം ജേഴ്‌സിയൂരി ഫോട്ടോക്ക് വേണ്ടി പോസ് ചെയ്തിരുന്നു .ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ  വൈറലാക്കി ഈ ദൃശ്യങ്ങൾ .

gayle and chahal