ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാലാം സീസണിന് വിജയത്തോടെ തുടക്കം കുറിക്കുവാൻ ഇയാൻ മോർഗൻ നായകനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന് സാധിച്ചു .ഇന്നലെ ചെന്നൈയിൽ നടന്ന മത്സരത്തിൽ
കൊൽക്കത്ത ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടരവെ 5 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് മാത്രമേ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് നേടുവാൻ സാധിച്ചുള്ളു .ഓപ്പണർ നിതീഷ് റാണയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് .
കൊൽക്കത്തയുടെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് ടീമിന് തുടക്കത്തിലേ പിഴച്ചു .ആദ്യ മൂന്ന് ഓവറിനിടെ ഹൈദാരാബാദിന് ഡേവിഡ് വാര്‍ണര്‍ (3), വൃദ്ധമാന്‍ സാഹ (7) എന്നിവരെ നഷ്ടമായി. രണ്ടാം ഓവറില്‍ തന്നെ വാര്‍ണര്‍ മടങ്ങി. പ്രസിദ്ധിന്റെ മികച്ച സ്വിങ് പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന് ക്യാച്ച് നല്‍കുകയായിരുന്നു വാര്‍ണര്‍. തൊട്ടടുത്ത ഓവറില്‍ സാഹയും പവലിയനില്‍ തിരിച്ചെത്തി. ഷാക്കിബിന്റെ നാലാം ഓവറിലെ പന്തില്‍ വൃദ്ധിമാൻ സാഹ ബൗള്‍ഡാവുകയായിരുന്നു.മൂന്നാം വിക്കറ്റിൽ ബെയർസ്‌റ്റോ : മനീഷ് പാണ്ട്യ സഖ്യമാണ് ഹൈദരാബാദിനെ പിന്നീട് നയിച്ചത് .എന്നാൽ വിജയത്തിലേക്ക് എത്തുവാൻ അവർക്ക് കഴിഞ്ഞില്ല .
അതേസമയം മത്സരത്തിനിടയിൽ ഏവരെയും ഞെട്ടിച്ച ഒരു സംഭവവും ഹൈദരാബാദ് ഇന്നിങ്സിനിടയിൽ അരങ്ങേറി .കൊൽക്കത്തയുടെ വലംകൈയ്യൻ പേസർ പ്രസീദ് കൃഷ്ണയുടെ ബൗൺസർ അഫ്ഘാൻ താരം കൂടിയായ ഹൈദരാബാദ് ബാറ്റ്സ്മാൻ മുഹമ്മദ് നബിയുടെ തലയ്ക്ക് പിറകിലാണ് പതിച്ചത് .
പതിനാറാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. നിർണായക നിമിഷത്തിൽ പന്ത് ലീവ് ചെയ്യാതെ പുൾ ഷോട്ടിനായി നബി ശ്രമിച്ചത്. എന്നാൽ ശ്രമം പാളിയതോടെ കഴുത്തിന്റെ വലത്തെ ഭാഗത്തായി പന്ത് കൊള്ളുകയായിരുന്നു. ഉടനെ മെഡിക്കൽ ടീം ഗ്രൗണ്ടിലെത്തി പരിശോധന നടത്തി.പരിക്കുകൾ കൂടാതെ തലകറക്കം ഒന്നുംതന്നെ നബിക്ക് അനുഭപ്പെടാതിരുന്നതിനാൽ താരം ബാറ്റിംഗ് തുടർന്നു .ഹർഭജൻ സിംഗ് അടക്കം കൊൽക്കത്ത താരങ്ങളും മുഹമ്മദ് നബിയുടെ ഓടി അടുത്തെത്തിയിരുന്നു .