ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾക്കായി ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് .ഏപ്രിൽ 9ന്
രോഹിത് ശർമ്മ നായകനായ മുംബൈ ഇന്ത്യൻസ് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും .
ഐപിൽ പുതിയ സീസൺ മുന്നോടിയായി ടീമുകൾ എല്ലാം തങ്ങളുടെ പരിശീലന ക്യാംപുകൾ ആരംഭിച്ചു കഴിഞ്ഞു .
എന്നാൽ പുതിയ സീസൺ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് സന്തോഷ വാർത്തയായി ടീമിലെ സ്റ്റാർ ഓപ്പണറും ഇടംകൈയ്യന്‍ ബാറ്റ്സ്മാനുമായ നിതീഷ് റാണ കോവിഡ് മുക്തനായി.നേരത്തെ
മാര്‍ച്ച് 21ന് തന്നെ കൊൽക്കത്ത ടീമിനൊപ്പം ചേരാനൊരുങ്ങുമ്പോള്‍ മുംബൈയിലെ ഹോട്ടലില്‍ താരത്തിന് നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്ഥിതീകരിക്കുകയായിരുന്നു .
തുടർന്ന് താരം സ്വയം നിരീക്ഷണത്തിൽ ചിക്തിസക്ക് വിധേയനായി .
ഇന്നലെയാണ് താരത്തിന്റെ രോഗം പൂർണമായി ഭേദമായെന്ന വിവരം ഡോക്ടർമാർ പങ്കുവെച്ചത് .ഇന്നലെ കോവിഡ് നെഗറ്റീവായ റാണ ഉടന്‍ ടീമിനൊപ്പം പരിശീലനത്തിനിറങ്ങും.2018 ഐപിൽ സീസൺ മുതലേ കൊൽക്കത്ത ടീമിനൊപ്പമുള്ള താരം മുന്നേറ്റ നിരയിലെ അവരുടെ കരുത്തനായ പോരാളിയാണ് .
കഴിഞ്ഞ സീസണില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനായി എല്ലാ മത്സരവും കളിച്ച റാണ 14 മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ അടക്കം 352 റണ്‍സടിച്ചിരുന്നു. 87 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. രണ്ടുതവണ ചാമ്പ്യന്മാരായ കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഇത്തവണയും ഇംഗ്ലണ്ട് ടീം നായകൻ ഇയാൻ മോർഗൻ തന്നെയാണ് കൊൽക്കത്ത ടീമിനെ നയിക്കുക .
കൊൽക്കത്ത ടീം സ്ക്വാഡ് :Shubman Gill, Nitish Rana, Tim Seifert (wk), Rahul Tripathi, Rinku Singh, Dinesh Karthik (wk), Eoin Morgan (c), Andre Russell, Sunil Narine, Varun CV, Kuldeep Yadav, Pat Cummins, Lockie Ferguson, Kamlesh Nagarkoti, Shivam Mavi, Sandeep Warrier, Prasidh Krishna, Shakib Al Hasan, Sheldon Jackson, Vaibhav Arora, Karun Nair, Harbhajan Singh, Ben Cutting, Venkatesh Iyer, Pawan Negi