ഐപിൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ഉത്സവം : മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ ഈ സമയത്ത് പരമ്പരകൾ ഷെഡ്യൂള്‍ ചെയ്യരുത് – ആവശ്യവുമായി കെവിൻ പീറ്റേഴ്സൺ

BCCI Logo jpg

ഐപിഎല്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ മേളയാണെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. മറ്റ്  പ്രധാന  ക്രിക്കറ്റ് ബോർഡുകൾ ദയവായി ഇനി ഈ  സമയത്ത് വേറെ അന്താരാഷ്ട്ര പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍  ശ്രമിക്കരുതേ എന്നാണ്  താരം ആവശ്യപ്പെടുന്നത് . ബംഗ്ലാദേശും ശ്രീലങ്കയും പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും  ഇപ്പോൾ ക്രിക്കറ്റ് പരമ്പര കളിക്കുന്ന സമയമാണ് .ഇത് കൂടി കണക്കിലെടുത്താണ് പീറ്റേഴ്സന്റെ ഈ വിചിത്ര ആവശ്യം .

ഇപ്പോൾ ഇന്ത്യൻ ടീമിനെ കൂടാതെ  ഇംഗ്ലണ്ട്  ഓസ്ട്രേലിയ, ന്യൂസിലാൻഡ്‌ , വെസ്റ്റിൻഡീസ് എന്നി  ബോര്‍ഡുകള്‍ ഐപിഎല്‍  ക്രിക്കറ്റ് ലീഗ് സമയത്ത് വേറെ പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്യുന്നില്ല എന്ന തീരുമാനത്തിലേക്ക് ബിസിസിക്ക് ഒപ്പം  എത്തിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ താരങ്ങൾ ഐപിഎല്ലിൽ ഒരു ടീമിലും   ഇല്ലാത്തതിനാൽ പാകിസ്ഥാൻ ,ലങ്ക എന്നി ക്രിക്കറ്റ് ബോർഡുകൾ പരമ്പരകൾ ഏപ്രിൽ – മെയ് മാസങ്ങളിൽ കളിക്കാറുണ്ട് .ഇപ്പോൾ പാകിസ്ഥാൻ : സൗത്താഫ്രിക്ക ഏകദിന പരമ്പര പുരോഗമിക്കുകയാണ് .കൂടാതെ ലങ്ക : ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയും വൈകാതെ തുടങ്ങും .

ഷാകിബ് അൽ ഹസ്സൻ അടക്കം 2 താരങ്ങൾക്ക് ഐപിൽ കളിക്കുവാൻ അനുമതി നല്‍കി ശ്രീലങ്കന്‍ ക്രിക്കറ്റ്  പരമ്പരയുമായി മുന്നോട്ട് പോകുവാനാണ്  ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇപ്പോൾ  തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്ക   ക്രിക്കറ്റ് ബോർഡ്‌ ഐപിഎല്‍ കളിക്കുന്ന താരങ്ങളെ പാക്കിസ്ഥാന്‍ എതിരായ  പരമ്പരയ്ക്കിടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചപ്പോള്‍  കിവീസ് ടീമിന്റെ ബംഗ്ലാദേശ് പരമ്പരയിൽ ഐപിഎല്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കും എന്നും അറിയിച്ചിട്ടുണ്ട് .

See also  ധോണിയ്ക്ക് മുമ്പിൽ കോഹ്ലി വിറയ്ക്കും. ചെപ്പോക്കിൽ ധോണിയും ചെന്നൈയും അതിശക്തരെന്ന് ഹർഭജൻ.
Scroll to Top