ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിനായി തയ്യാറെടുപ്പുകൾ ആരംഭിച്ച് ടീമുകൾ .സിനിമ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം പതിനാലാം സീസണിൽ മിന്നും പ്രകടനം കാഴ്ചവെക്കുവാനുള്ള ഉറച്ച തീരുമാനത്തിലാണ് .ഇതിനായി താരങ്ങൾ മുംബൈയിൽ എത്തി. അടുത്ത മാസം ഒൻപതിന് തുടങ്ങുന്ന ഐപിഎല്ലിന് മുൻപ് ക്വാറന്റീൻ പൂർത്തിയാക്കാനാണ് താരങ്ങൾ നേരത്തേ എത്തിയത്. ഒരാഴ്ചത്തെ നിർബന്ധിത ക്വാറന്റൈൻ ശേഷം താരങ്ങൾ പരിശീലനം ആരംഭിക്കും എന്നാണ് ടീം അധികൃതർ നൽകുന്ന സൂചനകൾ . ഇതിനിടെ താരങ്ങളെ പലതവണ കൊവിഡ് പരിശോധനക്ക് വിധേയരാക്കും. ടീമിനൊപ്പമുള്ള സപ്പോർട്ട് സ്റ്റാഫും കോവിഡ് പരിശോധനകൾക്ക് വിധേയരാകും .
ദിനേശ് കാർത്തിക്, വരുൺ ചക്രവർത്തി, രാഹുൽ തൃപാഠി, കമലേഷ് നാഗർകോട്ടി, മലയാളി താരം സന്ദീപ് വാരിയർ, വൈഭവ് അറോറ തുടങ്ങിയവരാണ് ആദ്യം എത്തിയത്. സഹ പരിശീലകനായ അഭിഷേക് നായരും സഹ ബൗളിംഗ് പരിശീലകൻ ഓംകാർ സാൽവിയും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. വിൻഡീസ് താരങ്ങളായ സുനിൽ നരൈനും ആന്ദ്രേ റസലും ഉടൻ തന്നെ ടീമിനൊപ്പം ചേരും.
നേരത്തെ ഫിറ്റ്നസ് പരീക്ഷയിൽ തോറ്റ വരുൺ ചക്രവർത്തിയെ ഇംഗ്ലണ്ടിന് എതിരായ ടി:20 പരമ്പരയിൽ നിന്ന് ഇന്ത്യൻ ടീം മാനേജ്‌മന്റ് വൈകാതെ തന്നെ ഒഴിവാക്കിയിരുന്നു .ഇപ്പോൾ നടക്കുന്ന ഇന്ത്യ : ഏകദിന പരമ്പരയുടെ ഭാഗമായ ഇംഗ്ലണ്ട് നായകൻ ഇയാൻ മോർഗൻ, ശുഭ്മൻ ഗിൽ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ എന്നിവരെ ബിസിസിഐ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ താരങ്ങൾക്ക് എല്ലാം പൂനെയിൽ നടക്കുന്ന പരമ്പരക്ക് ശേഷം കൊൽക്കത്ത ടീമിനൊപ്പം ചേരാം എന്നാണ് ബിസിസിഐ പറയുന്നത് .
അതേസമയം ബംഗ്ലാദേശ് സ്റ്റാർ ആൾറൗണ്ടർ ഷാകിബ് അൽ ഹസൻ ടീമിനൊപ്പം എന്ന് ചേരും എന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല .
താരത്തിന് വരുന്ന ഐപിഎല്ലിൽ പങ്കെടുക്കുവാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അംഗീകാരം നൽകിയെങ്കിലും താരവും ബോർഡും തമ്മിൽ നിലനിൽക്കുന്ന ചില തർക്കങ്ങൾ കൊൽക്കത്ത ടീം ക്യാമ്പിനെ വിഷമിപ്പിക്കുന്നുണ്ട് .ഫെബ്രുവരിയില്‍ നടന്ന താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 3.2 കോടിക്കാണ് ഷാക്കിബിനെ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ 63 മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള ഷാക്കിബ് 746 റണ്‍സും 59 വിക്കറ്റും നേടിയിട്ടുണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം സ്‌ക്വാഡ് :Eoin Morgan, Nitish Rana, Prasidh Krishna, Sandeep Warrier, Shivam Mavi, Kamlesh Nagarkoti, Lockie Ferguson, Pat Cummins, Kuldeep Yadav, Varun Chakravarthy, Sunil Narine, Andre Russell, Dinesh Karthik, Rinku Singh, Rahul Tripathi, Tim Seifert, Shubman Gill, Pawan Negi, Venkatesh Iyer, Ben Cutting, Harbhajan Singh, Karun Nair, Vaibhav Arora, Sheldon Jackson, Shakib Al Hasan