ഫുട്ബോൾ സ്കില്ലുമായി ജിമ്മി നിഷാം :അമ്പരന്ന് ക്രിക്കറ്റ് ലോകം – റണ്ണൗട്ട് വീഡിയോ കാണാം

പലപ്പോഴും ഫീൽഡർമാരുടെ മികവ് മത്സരത്തിന്റെ ഗതി തന്നെ മാറ്റാറുണ്ട് .
ഫീൽഡിങ് മികവിനാൽ പിറക്കുന്ന ചില റണ്ണൗട്ടുകളാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം . ഇപ്രകാരം  ഒരു  റണ്ണൗട്ടിന്
വഴിയൊരുക്കിയിരിക്കുകയാണ്  കിവീസ് ആൾറൗണ്ടർ ജിമ്മി നിഷാം .ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇക്‌ബാലിനെ പുറത്താക്കുവാൻ ജിമ്മി നിഷാം കാഴ്ചവെച്ച ഫുട്ബോൾ സ്‌കിൽ പ്രകടനമാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ചർച്ചാവിഷയം .

ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടാം ഏകദിനത്തില്‍ കാലുകൊണ്ട് പന്ത് സ്റ്റംപിലേക്ക് കോരിയിട്ട്  അനായാസം നിഷാം ബെയ്‌ല്‍ തെറിപ്പിക്കുകയായിരുന്നു
നീഷാമിന്‍റെ പന്തില്‍ സിംഗിളിന് ശ്രമിക്കുകയായിരുന്നു   ബാറ്റിംഗ്  ക്രീസിലുണ്ടായിരുന്ന തമീമും മുൻ നായകൻ  മുഷ്‌ഫീഖുറും. എന്നാല്‍ സ്‌‌ട്രൈക്കേര്‍സ് എന്‍ഡിലേക്ക് ഓടിയെത്തിയ നീഷാം ഇടംകാലുകൊണ്ട് പന്ത് ഫ്ലിക്ക് ചെയ്ത്  തമീമിന്റെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. 108 പന്തില്‍ 78 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചിരുന്ന തമീം ഇതോടെ പുറത്ത്. ജിമ്മിയുടെ ഫുട്ബോള്‍ സ്‌കില്‍ റണ്ണൗട്ട്   പ്രകടനം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം  ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട് .ക്രിക്കറ്റ് ലോകത്ത് നിമിഷനേരങ്ങൾ  കൊണ്ടുതന്നെ വീഡിയോ വൈറലായി കഴിഞ്ഞു .

വീഡിയോ കാണാം :

ആദ്യം ബാറ്റ് ചെയ്ത  ബംഗ്ലാദേശ് ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടി.അര്‍ദ്ധ ശതകങ്ങള്‍ നേടിയ തമീം ഇക്ബാല്‍, മുഹമ്മദ് മിഥുന്‍ എന്നിവരുടെ പ്രകടനം ആണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. മുഷ്ഫിക്കുര്‍ റഹിം(34), സൗമ്യ സര്‍ക്കാര്‍(32) എന്നിവരും നിര്‍ണ്ണായക സംഭാവന ടീമിനായി നല്‍കി.തമീം 78 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മുഹമ്മദ് മിഥുന്‍ 57 പന്തില്‍ നിന്ന് 73 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ടീമിനായി  പുറത്തെടുക്കുകയായിരുന്നു.