ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ടീമുകളെല്ലാം തയ്യാറെടുപ്പിലാണ് .
ഇത്തവണ ഹാട്രിക്ക് കിരീടം മാത്രം ലക്ഷ്യമിടുന്ന രോഹിത് നായകനായ മുംബൈ ഇന്ത്യൻസ് ഇത്തവണയും അതിശക്തമായ ടീമിനെയാണ് അണിനിരത്തുന്നത് .എന്നാല്‍ ഈ ഐപിഎല്ലിലും മുംബൈയെ കുഴപ്പത്തിലാക്കുന്നത് ഡല്‍ഹി തന്നെയായിരിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നു .കഴിഞ്ഞ സീസണിൽ ഡൽഹി ടീം മുംബൈ ഇന്ത്യൻസിനോട് തോൽവി വഴങ്ങിയിരുന്നു .
മുംബൈ ടീമിന് ഇത്തവണ ഏറ്റവും വലിയ വെല്ലുവിളി ഡൽഹി ക്യാപിറ്റൽസ് ടീം തന്നെയാകും എന്നാണ് ആകാശ് ചോപ്ര പ്രവചിക്കുന്നത് .മുൻ ഇന്ത്യൻ താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് “മുംബൈയുടെ മുഖ്യ എതിരാളി ഡല്‍ഹി തന്നെയായിരിക്കും. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന മുംബൈയെ ഒരുപക്ഷേ അമ്പരപ്പിക്കാന്‍ ഡല്‍ഹിക്ക് സാധിക്കും. ഡല്‍ഹി നിര വളരെ ശക്തമാണ്. സന്തുലിതമാണ് അവരുടെ ടീം. ഇന്ത്യയുടെ തന്നെ മികച്ച താരങ്ങള്‍ ഡല്‍ഹി നിരയിലുണ്ട്. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരെല്ലാം അവരുടെ
ബൗളിംഗ് നിരയുടെ ആഴം വർധിപ്പിക്കുന്നു .മുംബൈ ടീമിനെ മികവോടെ നേരിടാവുന്ന ഒരു ടീം ഡൽഹി തന്നെ ” ചോപ്ര തന്റെ അഭിപ്രായം വിശദീകരിച്ചു .
ഡൽഹി ക്യാപിറ്റൽസ് ടീമിനെ പേസ് ബൗളിംഗ് നിരയെ കുറിച്ചും ആകാശ് ചോപ്ര വാചാലനായി .”കഗിസോ റബാഡ, ആന്റിച്ച് നോര്‍ജെ, ക്രിസ് വോക്സ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, അവേശ് ഖാന്‍ എന്നിവരെല്ലാം ഡല്‍ഹിയുടെ പേസ് ശക്തിയാണ് ഏതൊരു ഐപിൽ ടീമിനെയും വിറപ്പിക്കും “ചോപ്ര വാചാലനായി .
ഡൽഹി ക്യാപിറ്റൽസ് സ്‌ക്വാഡ് :Shikhar Dhawan, Prithvi Shaw, Ajinkya Rahane, Rishabh Pant , Shimron Hetmyer, Marcus Stoinis, Chris Woakes, R Ashwin, Axar Patel, Amit Mishra, Lalit Yadav, Pravin Dubey, Kagiso Rabada, Anrich Nortje, Ishant Sharma, Avesh Khan, Steve Smith, Umesh Yadav, Ripal Patel, Vishnu Vinod, Lukman Meriwala, M Siddarth, Tom Curran, Sam Billings.
മുംബൈ ഇന്ത്യൻസ് സ്‌ക്വാഡ് :Rohit Sharma, Quinton de Kock (WK), Suryakumar Yadav, Ishan Kishan (WK), Chris Lynn, Anmolpreet Singh, Saurabh Tiwary, Aditya Tare, Kieron Pollard, Hardik Pandya, Krunal Pandya, Anukul Roy, Jasprit Bumrah, Trent Boult, Rahul Chahar, Jayant Yadav, Dhawal Kulkarni, Mohsin Khan