ആറാം ഐപിൽ കിരീടം ഇത്തവണ രോഹിത് നേടും : പ്രതീക്ഷകൾ പങ്കുവെച്ച് രാഹുൽ ചഹാർ

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിലെ പ്രധാന സ്പിന്നറാണ് ലെഗ്‌സ്പിന്നറായ രാഹുൽ ചഹാർ .കഴിഞ്ഞ സീസണിൽ കിരീടം നേടിയ മുംബൈ ടീമിൽ താരം ഒട്ടനവധി വിക്കറ്റുകൾ നേടിയിരുന്നു .2020ല്‍ 15 മത്സരങ്ങളില്‍ നിന്ന് ഇത്രയും തന്നെ വിക്കറ്റുകള്‍ വീഴ്ത്തിയ ചഹാർ പുതിയ സീസണിലെ മുംബൈ ഇന്ത്യൻസിന്റെ സാധ്യതകളെ കുറിച്ച് ഇപ്പോൾ ഏറെ  വാചാലനാവുകയാണ് .

“എനിക്ക് ഉറപ്പുണ്ട് ഇത്തവണ ഐപിൽ  സീസണില്‍ തന്നെ മുംബൈ ഇന്ത്യന്‍സ്  തങ്ങളുടെ ആറാം ഐപിഎല്‍ കിരീടം ഉയര്‍ത്തുമെന്ന്. എല്ലാവരും അപാര ബാറ്റിംഗ്  ഫോമിലാണ്. പ്രത്യേകിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്, ക്രുനാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍. ശക്തമായ ടീമാണ് മുംബൈയുടേത്.
ബാറ്റിങ്ങിലും   ബൗളിങ്ങിലും ഞങ്ങൾ സുശക്തം .ആറാം  ഐപിൽ കിരീടം ഉയര്‍ത്താനുള്ള ശേഷി ഈ  ടീമിനുണ്ട്. എനിക്ക് ഉറപ്പാണ് രോഹിത്തിന് അതിന് കഴിയും. രോഹിത് അത്രമേൽ മികച്ച നായകനാണ് “രാഹുൽ ചഹാർ തന്റെ പ്രതീക്ഷകൾ പങ്കുവെച്ചു .

ടീമിന്റെ കോച്ചിങ് സ്റ്റാഫിനെ കുറിച്ചും ചഹാർ വാചാലനായി .”മികച്ച കോച്ചിംഗ് സ്റ്റാഫാണ് മുംബൈക്കുള്ളത്. സഹീര്‍ ഖാന്‍, മഹേല ജയവര്‍ധനെ എന്നിവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് കളിക്കാന്‍ കഴിയുന്നത് അനുഗ്രഹമാണ്.
മികച്ച കോച്ചിങ് പാനൽ ഒപ്പം കളിയെ എപ്പോഴും മാറ്റിമറിക്കാൻ കഴിയുന്ന കളിക്കാരുമുള്ള മുംബൈ കിരീടം ഉയർത്തും ” ഇന്ത്യൻ സ്പിന്നർ നയം വ്യക്തമാക്കി .