ധോണിയുടെ ബാറ്റിൽ നിന്നും യാതൊന്നും ഇനി പ്രതീക്ഷിക്കേണ്ട : തുറന്ന് പറഞ്ഞ് ലാറ

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരം ജയിച്ച ചെന്നൈ  സൂപ്പർ കിങ്‌സ് ടീം ഇത്തവണ  പ്ലേഓഫിൽ ഇടം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് .
ബാറ്റിംഗ് ഒപ്പം ബൗളിങ്ങും ഫീൽഡിങ്ങും മികവ് കാട്ടുന്നത് ടീമിനെ ഏറെ സന്തോഷിപ്പിക്കുന്നു .എന്നാൽ നായകൻ ധോണിയുടെ ബാറ്റിംഗ് ഫോം വളരെ മോശമെന്നാണ് ആരാധകർ പോലും ഇപ്പോൾ തുറന്ന് സമ്മതിക്കുന്നത് .

ബാറ്റുകൊണ്ട് ധോണിക്ക് കൂടുതൽ ഒന്നുംതന്നെ ഇനി ചെയ്യുവാനാവില്ല എന്നാണ് ഇപ്പോൾ ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ .നായകൻ ധോണിയെ കുറിച്ച് വിശദമായി തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് വിൻഡീസ് ഇതിഹാസ താരമിപ്പോൾ .”ധോണിയില്‍ നിന്ന് ബാറ്റുകൊണ്ട്  സീസണിൽ വലിയ പ്രകടനമൊന്നും ഞാന്‍ ഒരിക്കലും  പ്രതീക്ഷിക്കുന്നില്ല. വിക്കറ്റ് കീപ്പിംഗ് ജോലി അദ്ദേഹം ഭംഗിയായി തന്നെ  നിർവഹിക്കുന്നുണ്ട് .ക്യാച്ചെടുക്കുന്നതിലും സ്റ്റംപിങ് ചെയ്യുന്നതിലുമായിരിക്കും ധോണിയുടെ ശ്രദ്ധ മുഴുവന്‍. ചെന്നൈ ബാറ്റിംഗ് ഇപ്പോൾ വളരെയേറെ ആഴമേറിയതാണ് .ധോണിക്ക് ഇപ്പോൾ  ബാറ്റിങ്ങിന് ഇറങ്ങാന്‍ ഏറെ സമയമുണ്ട്. ധോണി ഫോമിലായി കാണുവാൻ  നമ്മള്‍ക്കെല്ലാം  വളരെ ആഗ്രഹമുണ്ട്. 
എന്നാൽ ചെന്നൈയിൽ ഇപ്പോൾ മികച്ച താരങ്ങളുണ്ട് .ധോണി  ബാറ്റിങ്ങിൽ ഫോം കണ്ടെത്തിയില്ലെങ്കിലും അത് മറികടക്കുവാനുള്ള ബാറ്റിംഗ് കരുത്ത് ചെന്നൈ ടീമിനുണ്ട് “ലാറ വാചാലനായി .

“താളം കണ്ടെത്തിയാൽ ധോണിക്ക്  എതിരാളികള്‍ക്ക് മേല്‍  എത്രത്തോളം  വലിയ ആധിപത്യം മത്സരത്തിൽ  സ്ഥാപിക്കാനാകുമെന്ന് നാം കണ്ടിട്ടുള്ളതാണ്  . എന്നാല്‍ ഇപ്പോൾ  ചെന്നൈയില്‍ മികച്ച താരങ്ങളുടെ നിര തന്നെയുണ്ട്. സാം കറന്‍ മികച്ച ബാറ്റിംഗ്  ഫോമിലാണ്. ക്രീസിലെത്തിയ ഉടന്‍ തന്നെ ആക്രമിച്ച് കളിക്കുന്ന താരമാണ് കറന്‍. ചെന്നൈയ്ക്ക് ഇപ്പോൾ  വേണ്ടത്  താരങ്ങളെ പ്രചോദിക്കുന്ന ഒരു നല്ല ക്യാപ്റ്റനാണ്. ആ റോൾ ഭംഗിയായി നിർവഹിക്കുവാൻ ധോണിക്കാവും. അദ്ദേഹം  മുൻപും കരിയറിൽ പല തവണ  തെളിയിച്ചതാണ്. ധോണി അദ്ദേഹത്തിന്റെ ഗെയിം കളിക്കട്ടെ ” ലാറ തന്റെ അഭിപ്രായം വിശദമാക്കി .