IPL 2021 : ബോളിംഗിനും ഫീല്‍ഡിങ്ങിനും സ്പാര്‍ക്ക് ഇല്ലാ. ഡല്‍ഹി ക്യാപിറ്റല്‍സിനു വിജയം.

Shikhar Dhawan and Prithvi Shaw

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ശിഖാര്‍ ധവാന്‍റെയും – പ്രത്വി ഷായുടേയും ബാറ്റിംഗ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അടിച്ചെടുത്തു. 18.4ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വിജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ബോളര്‍മാര്‍ക്ക് സ്പാര്‍ക്ക് ഇല്ലാതിരുന്ന മത്സരത്തില്‍ ക്യാച്ചുകള്‍ നിലത്തിട്ടും ചെന്നൈ ഫീല്‍ഡര്‍മാര്‍ ആവോളം സഹായിച്ചു.

ഓപ്പണിംഗ് വിക്കറ്റില്‍ 13.3 ഓവറില്‍ 138 റണ്‍സാണ് പ്രത്വി ഷാ – ശിഖാര്‍ ധവാന്‍ കൂട്ടുകട്ട് പടുത്തുയര്‍ത്തിയത്. ചെന്നൈ ബോളര്‍മാരെ കണക്കിനു ശിക്ഷിച്ച ഓപ്പണര്‍മാര്‍ അനായാസം ബൗണ്ടി കണ്ടെത്തി. 38 പന്തില്‍ 9 ഫോറും 3 സിക്സുമായി പ്രിത്വി ഷാ 72 റണ്‍സ് നേടിയപ്പോള്‍ 54 പന്തില്‍ നിന്നും ധവാന്‍ 85 റണ്‍സ് നേടി. 10 ഫോറും 2 സിക്സും ധവാന്‍റെ ബാറ്റില്‍ നിന്നും പിറന്നു. സ്റ്റോണിസ് 14 റണ്‍സ് നേടി പുറത്തായി. റിഷഭ് പന്ത് (15), ഹെറ്റ്മെയര്‍ (0) എന്നിവര്‍ പുറത്താകതെ നിന്നു. ചെന്നൈക്കു വേണ്ടി ബ്രാവോ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടാക്കൂര്‍ 2 വിക്കറ്റ് സ്വന്തമാക്കി.

csk dropped catches

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ തുടക്കം ദയനീയമായിരുന്നു. ആദ്യ 13 ബോളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍മാരെ ഡല്‍ഹി ബോളര്‍മാര്‍ പറഞ്ഞയച്ചു. ഫാഫ് ഡൂപ്ലസി പൂജ്യത്തിനു പുറത്തായപ്പോള്‍ ഗെയ്ക്വാദ് 5 റണ്‍സില്‍ പുറത്തായി. എന്നാല്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ സുരേഷ് റെയ്നയും, ടീമില്‍ പുതിയതായി എത്തിയ മൊയിന്‍ അലിയും ചേര്‍ന്ന് ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി.

53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ ജോഡിക്കു കഴിഞ്ഞു. അലി പുറത്തായ ശേഷം റായുഡുവിനെ കൂട്ടുപിടിച്ച് റെയ്‌ന 63 റണ്‍സ് അടിച്ചെടുത്തതോടെ സിഎസ്‌കെയുടെ സ്‌കോര്‍ 120 കടന്നു. ഈ ഐപിഎല്ലിലെ ആദ്യ അര്‍ദ്ധസെഞ്ചുറി നേടിയാണ് റെയ്ന മടങ്ങിയത്. 36 പന്തില്‍ 3 ഫോറും 4 സിക്സും അടക്കം 54 റണ്ണാണ് നേടിയത്.


ആരാധകരെ നിരാശരാക്കി ധോണി പൂജ്യത്തില്‍ പുറത്തായി. എന്നാല്‍ ജേഡേജക്കൊപ്പം സാം കറന്‍ എത്തിയതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് റണ്‍ റേറ്റ് ഉയര്‍ന്നു. അവസാന അഞ്ചോറില്‍ 52 റണ്‍സാണ് സിഎസ്‌കെ നേടിയത്. 15 പന്തില്‍ 4 ഫോറും 2 സിക്സുമായി 36 റണ്‍സ് നേടിയ കറന്‍ അവസാന പന്തില്‍ പുറത്തായി. 26 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു.

Suresh Raina

ഡല്‍ഹിക്കു വേണ്ടി ക്രിസ് വോക്സ്, ആവേശ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിന്‍, ടോം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ അടുത്ത മത്സരം പഞ്ചാബിനെതിരെയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

Previous articleഹാർദിക്കിനു വീണ്ടും പരിക്കോ :താരം പന്തെറിയാത്തതിന്‍റെ കാരണം വ്യക്തമാക്കി ക്രിസ് ലിൻ
Next articleഎല്‍ ക്ലാസിക്കോ റയല്‍ മാഡ്രിഡിനു സ്വന്തം. ലാലീഗയില്‍ ഒന്നാമത്