എല്‍ ക്ലാസിക്കോ റയല്‍ മാഡ്രിഡിനു സ്വന്തം. ലാലീഗയില്‍ ഒന്നാമത്

20210411 023829

സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്സലോണക്ക് പരാജയം. റയല്‍ മാഡ്രിഡിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിന്‍റെ വിജയം. കിരീട പോരാട്ടം നിര്‍ണയിക്കുന്ന മത്സരഫലത്തില്‍ കരിം ബെന്‍സേമ, ടോണി ക്രൂസ് എന്നിവരുടെ ഗോളുകളാണ് റയലിനെ വിജയത്തിലേക്ക് നയിച്ചത്. ഒസ്കാന്‍ മിനുഗ്വേസയാണ് ബാഴ്സലോണയുടെ ആശ്വാസ ഗോള്‍ നേടിയത്.

ബോള്‍ കൈവശം വച്ച് കളിച്ച ബാഴ്സലോണക്ക് മുന്നില്‍ കൗണ്ടര്‍ അറ്റാക്കുമായാണ് സിനദിന്‍ സിദ്ദാന്‍ ഇറങ്ങിയത്. ആദ്യ പകുതിയില്‍ തന്നെ സിദ്ദാന്‍റെ തന്ത്രങ്ങള്‍ ഫലിച്ചു. വല്‍വേഡയുടെ മികച്ച ഒരു റണ്ണിനൊടുവില്‍ ലൂക്കാസ് വാസ്കസിന്‍റെ ക്രോസില്‍ നിന്നും ബെന്‍സേമ മനോഹരമായി ഫിനിഷ് ചെയ്ത്.

വിനീഷ്യസിന്‍റെ പേസിനു മുന്നില്‍ ബാഴ്സലോണ പ്രതിരോധം വലഞ്ഞു. ഒടുവില്‍ വിനീഷ്യസിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് രണ്ട് ബാഴ്സലോണ ഡിഫ്ലെക്ഷനിലൂടെ ഗോളായി മാറി. ആദ്യ പകുതിയില്‍ വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ റയലിനു ഗോള്‍ അനുവദിച്ചില്ലാ.

രണ്ടാം പകുതിയില്‍ ഒസ്കാര്‍ മിനിഗ്വേസയിലൂട ബാഴ്സലോണ ഒരു ഗോള്‍ മടക്കിയെങ്കിലും പ്രതിരോധം ശക്തമാക്കി റയല്‍ മാഡ്രിഡ് വീണ്ടും ബാഴ്സലോണയെ ഗോള്‍ നേടാന്‍ അനുവദിച്ചില്ലാ. 90ാം മിനിറ്റില്‍ കാസിമെറോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. അവസാന മിനിറ്റില്‍ ബാഴ്സലോണക്ക് സമനില നേടാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും മൊറീബയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി.

വിജയത്തോടെ 30 മത്സരങ്ങളില്‍ നിന്നും 60 പോയിന്‍റുമായി റയല്‍ മാഡ്രിഡ് ഒന്നാമതായി.65 പോയിന്‍റുമായി ബാഴ്സലോണ മൂന്നാമതാണ്. ഒരു മത്സരം കുറവ് കളിച്ച അത്ലറ്റിക്കോ മാഡ്രിഡ് 66 പോയിന്‍റുമായി രണ്ടാമതാണ്.

Scroll to Top