പടയൊരുക്കം തുടങ്ങി ധോണിപ്പട :ചെന്നൈ സൂപ്പർ കിങ്സിന് പുതിയ ജേഴ്സി

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറെ ആകാംഷയോടെ ഏവരും കാത്തിരിക്കുന്നത് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ മികച്ച  പ്രകടനത്തിനായിട്ടാണ് . വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണിന് മുന്നോടിയായി പുതിയ ജഴ്‌സി പുറത്തുവിട്ട്  ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രമായ മിന്ത്രയാണ് ചെന്നൈ ടീമിന്റെ ഏറ്റവും പുതിയ  ജഴ്‌സി സ്‌പോണ്‍സര്‍. കഴിഞ്ഞ സീസണില്‍ മുത്തൂറ്റ് ഗ്രൂപ്പായിരുന്നു അവരുടെ ജഴ്‌സി സ്‌പോണ്‍സര്‍.

ഇന്നലെ ട്വിറ്ററിൽ കൂടിയായിരുന്ന പുതിയ ജേഴ്‌സി പുറത്തുവിട്ടത് .ട്വിറ്ററില്‍ ട്വിസ്റ്റ് നിറച്ചായിരുന്നു പുതിയ ജഴ്‌സിയുടെ അവതരണം. നമുക്ക് ആരംഭിക്കാമോ? എന്ന തലക്കെട്ടോടെ ചെന്നൈ ടീമിന്റെ  ഒരു ട്വീറ്റ് ആദ്യം പുറത്തുവന്നു. ഇതിന് മറുപടിയായി അതെ   ട്വീറ്റിൽ തന്നെ പുതിയ ജേഴ്സിയുടെ ചിത്രം സ്പോൺസേർമാരായ മിന്ത്ര  ട്വീറ്റ് ചെയ്യുകയായിരുന്നു. ലേറ്റാ വന്താലും, ലേറ്റസ്റ്റാ വരുവോം… എന്ന പ്രശസ്ത  കുറിപ്പോടെയായിരുന്നു മിന്ത്രയുടെ മറുപടി ട്വീറ്റ്.  ചെന്നൈ ആരാധകർ
ഏറെ ആവേശത്തോടെയാണ് ട്വീറ്റ് ഏറ്റെടുത്ത് .

ഐപിഎല്‍ ചരിത്രത്തിലാദ്യമായി കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 14 മത്സരങ്ങളില്‍ ആറ് ജയങ്ങള്‍ മാത്രം നേടിയ ടീം 12 പോയിന്‍റുമായി ഏഴാം സ്ഥാനമാണ്  കഴിഞ്ഞ സീസണിൽ നേടിയത് .ഏപ്രില്‍ 10നാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ  ആദ്യ മത്സരം. ഡല്‍ഹി
ക്യാപിറ്റല്‍സിനെതിരേ ആദ്യ മത്സരത്തിനായി ധോണി പട ഇറങ്ങും .