റാഷിദ്‌ ഖാന്റെ ബൗളിംഗ് അഫ്‌ഘാനിസ്ഥാനിൽ കാണില്ല :ഐപിൽ സംപ്രേക്ഷണം നിരോധിച്ച് താലിബാൻ

ക്രിക്കറ്റ് ലോകത്ത് വീണ്ടും വളരെ ഏറെ ആശങ്കകൾ മാത്രം സൃഷ്ടിക്കുകയാണ് അഫ്‌ഘാനിസ്ഥാൻ ക്രിക്കറ്റ് ടീം. ക്രിക്കറ്റ് ആരാധകർക്കിടയിൽ എല്ലാം എന്താകും അഫ്‌ഘാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഭാവി എന്നുള്ള ചർച്ചകൾ സജീവമായിരിക്കെ മറ്റൊരു ദുഃഖവാർത്ത കൂടി എല്ലവരെയും ഞെട്ടിക്കുകയാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ ഒരു ടി :20 ക്രിക്കറ്റ് ലീഗ് കൂടിയായ ഐപിഎല്ലിന് വിലക്കാണ് അഫ്‌ഘാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടം ഇപ്പോൾ ഏർപ്പെടുത്തുന്നത്. എല്ലാ ആരാധകരെയും അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചുകൊണ്ട്‌ ഐപിൽ മത്സരങ്ങളുടെ സംപ്രേക്ഷണം ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ താലിബാൻ ഭരണകൂടം നിരോധിച്ചു.ഏറെ പ്രേക്ഷകരുള്ള ഐപിൽ ഇനിമുതൽ അഫ്‌ഘാനിസ്ഥാനിൽ സംപ്രേക്ഷണമില്ല എന്നുള്ള താലിബാൻ തീരുമാനത്തെ അഫ്‌ഘാനിസ്ഥാൻമുൻ ക്രിക്കറ്റ് ബോർഡ്‌ അംഗമാണ് ട്വിറ്ററിൽ കൂടി പങ്കുവെച്ചത്

നേരത്തെ അഫ്‌ഘാനിസ്ഥാനിലെ പൂർണ്ണ ഭരണം പിടിച്ചെടുത്ത താലിബാൻ ഒരു തരത്തിലും ക്രിക്കറ്റിൽ ഇടപെടില്ല എന്ന് തുടക്കകാലയളവിൽ അറിയിച്ചെങ്കിലും പിന്നീട് അഫ്‌ഘാനിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിനെ വിലക്കിയിരുന്നു. വരുന്ന നിർണായമായ ക്രിക്കറ്റ് ലോകകപ്പിൽ അഫ്‌ഘാനിസ്ഥാൻ പുരുഷ ടീമിന് കളിക്കാനുള്ള അനുമതി ലഭിക്കുമോ എന്ന ചർച്ചകൾ കൂടി ഇപ്പോൾ വളരെ സജീവമായി കഴിഞ്ഞു. ഐപിഎല്ലിൽ കൂടി പലതും തെറ്റായി വരുന്നുണ്ടെന്നും പറയുന്ന താലിബാൻ തങ്ങളുടെ പലവിധ നയങ്ങൾക്ക്‌ ഐപിൽ തെറ്റാണ് എന്നും വിശദമാക്കി

അനവധി അഫ്‌ഘാനിസ്ഥാൻ ക്രിക്കറ്റ് ടീം താരങ്ങൾ കളിക്കുന്ന ഐപിഎല്ലിൽ ഇത്തവണ റാഷിദ് ഖാൻ, മുജീബ് റഹ്മാൻ, മുഹമ്മദ്‌ നബി എന്നിവർ കളിക്കുന്നുണ്ട്. ഐപിഎല്ലിന്റെ സംപ്രേക്ഷണം വളരെ അടിയന്തരമായി നിരോധിക്കാൻ ഇപ്പോൾ താലിബാൻ പറയുന്ന കാരണവും ചില സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി വിഷദമാകുന്നുണ്ട്. ഐപിഎല്ലിൽ ചിയർ ഗേൾസ് ഡാൻസും ഐപിൽ കളികൾ കാണുവാൻ എത്തുന്നവരെല്ലാം മുടികൾ പുറത്തുകാണിക്കുന്നതും താലിബാൻ തീരുമാനത്തിനുള്ള കാരണമായി മാറി കഴിഞ്ഞിട്ടുണ്ട്

Previous articleമുംബൈ ഡ്രസ്സിംഗ് റൂമിൽ സർപ്രൈസ് കാഴ്ചകൾ :സൗരഭ് തിവാരിക്കും ആഡം മില്ലിനും മാൻ ഓഫ് ദി മാച്ച്
Next articleസച്ചിന്‍റെ സെഞ്ചുറി റെക്കോഡ് മറകടക്കാനാണ് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്.