സച്ചിന്‍റെ സെഞ്ചുറി റെക്കോഡ് മറകടക്കാനാണ് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്.

Virat Kohli

വരുന്ന ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടി20 നായകസ്ഥാനം വീരാട് കോഹ്ലി ഒഴിയും എന്ന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. ദിവസങ്ങള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റനെന്ന നിലയില്‍ തന്‍റെ അവസാന സീസണാകും എന്ന് പറഞ്ഞത് ആരാധകരെ പിന്നെയും അമ്പരപ്പിച്ചു. ക്യാപ്‌റ്റന്‍സി ഒഴിഞ്ഞതിനെ പറ്റി സമ്മിശ്ര പ്രതികരണങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നിന്നും എത്തുന്നത്.

ഇപ്പോഴിതാ കോഹ്ലിയുടെ ഈ ഒഴിയലിനെക്കുറിച്ച് അഭിപ്രായപ്പെടുകയാണ് മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 100 സെഞ്ചുറി എന്ന നേട്ടം മറികടക്കാനുമാണ് വീരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത് എന്നാണ് ബ്രാഡ് ഹോഗ് പറയുന്നത്.

” അന്താരാഷ്ട്ര തലത്തിൽ ടി20 ക്യാപ്റ്റൻസിയിൽ നിന്നും ഐ പി എല്ലിൽ ആർ സി ബി ക്യാപ്റ്റൻസിയും അവൻ ഒഴിയുകയാണ്. ഇത് വലിയൊരു ചിത്രമാണ് കാണിക്കുന്നത്. അവൻ ലോങർ ഫോർമാറ്റിൽ കൂടുതൽ ശ്രദ്ധചെലുത്തുവാൻ പോകുന്നു. ടെസ്റ്റിലും ഏകദിനത്തിലും അവൻ ഇന്ത്യയെ നയിക്കാൻ ആഗ്രഹിക്കുന്നു. അതിലുപരി ഒരു റെക്കോർഡ് അവൻ ലക്ഷ്യം വെയ്ക്കുന്നുണ്ട്, സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ചുറിയെന്ന വമ്പൻ റെക്കോർഡ്. ”

See also  എന്ത് ആലോചിക്കാനാണ്. ബാഗ് പാക്ക് ചെയ്ത് ഇപ്പോള്‍ തന്നെ പൊയ്ക്കോ. അശ്വിന്‍റെ മടക്കയാത്രയില്‍ രോഹിത് ശര്‍മ്മ ഇടപെട്ടത് ഇങ്ങനെ.

” ഏകദിനത്തിൽ സച്ചിനൊപ്പം ഏറെക്കുറെ ഒപ്പമെത്താൻ അവന് സാധിച്ചിട്ടുണ്ട്. നിലവിൽ ഏകദിനത്തിൽ 43 സെഞ്ചുറി അവൻ നേടിയിട്ടുണ്ട്‌. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ 27 സെഞ്ചുറി മാത്രമാണ് അവൻ നേടിയിട്ടുള്ളത്. ടെസ്റ്റിൽ 200 മത്സരങ്ങളിൽ നിന്നും 51 സെഞ്ചുറി സച്ചിൻ നേടിയിട്ടുണ്ട്‌. ടെസ്റ്റിൽ കൂടുതൽ ശ്രദ്ധകൊടുത്ത് സച്ചിന്റെ 50 സെഞ്ചുറിയ്ക്ക് ഒപ്പമെത്താൻ കോഹ്ലി ആഗ്രഹിക്കുന്നുണ്ട്. ടെസ്റ്റിലും എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാകാൻ അവൻ ആഗ്രഹിക്കുന്നു, അതിലേക്കാണ് അവന്റെ യാത്ര.” ബ്രാഡ് ഹോഗ് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമാണ് വീരാട് കോഹ്ലി. ഇതുവരെ 70 സെഞ്ചുറികളാണ് വിവിധ ഫോര്‍മാറ്റുകളില്‍ കോഹ്ലി നേടിയട്ടുള്ളത്. ഏകദിന സെഞ്ചുറിയുടെ കാര്യത്തില്‍ കോഹ്ലിക്ക് വളരെ അനായാസം സച്ചിന്‍റെ സെഞ്ചുറി റെക്കോഡ് മറികടക്കാം എങ്കിലും ടെസ്റ്റില്‍ ബഹുദൂരം മുന്നിലാണ് സച്ചിന്‍റെ സെഞ്ചുറി റെക്കോഡ്.

ഏകദിന ക്രിക്കറ്റിൽ 245 മത്സരങ്ങളിൽ നിന്നും 43 സെഞ്ചുറി നേടിയിട്ടുള്ള കോഹ്ലി ടെസ്റ്റിൽ 96 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 27 സെഞ്ചുറി നേടിയിട്ടുണ്ട്‌. ടെസ്റ്റില്‍ 51 ഉം ഏകദിനത്തില്‍ 49 ഉം ആണ് സച്ചിന്‍റെ സെഞ്ചുറി നേട്ടങ്ങള്‍.

Scroll to Top