മഹേന്ദ്ര സിംഗ് ധോണി ,രോഹിത് ശര്‍മ,
വിരാട് കോലി ഇവർ മൂവരും ഇല്ലാത്ത ഒരു ഐപിഎല്‍ ടീമിനെ കുറിച്ച് ക്രിക്കറ്റ് ആരാധകർക്കും ആർക്കും തന്നെ ഒരിക്കലും ചിന്തിക്കുവാൻ പോലും കഴിയില്ല. ഐപിഎല്ലിലെ റെക്കോർഡ് ബുക്കിൽ ഏറെ നേട്ടങ്ങൾ സ്വന്തം പേരിലാക്കിയ മൂന്ന് താരങ്ങളും ഇപ്പോഴും ഐപിഎല്ലിൽ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത് .
എന്നാല്‍ മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ ചോപ്രയുടെ ഈ വർഷത്തെ ഐപിഎല്‍ ഡ്രീം ഇലവനില്‍ ഇവർ മൂന്ന് ഇന്ത്യൻ താരങ്ങളും ഇടം കണ്ടെത്തിയില്ല എന്നത് ഏറെ ചർച്ചയായി . താരങ്ങൾക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിർത്തിവെച്ച ഇത്തവണത്തെ ഐപിഎല്ലില്‍ നിന്നാണ് ആകാശ് ചോപ്ര മികച്ച ഐപിഎല്‍ ഇലവനെ ഇപ്പോൾ പ്രഖ്യാപിച്ചത് .ഡൽഹി ക്യാപിറ്റൽസ് താരം ധവാൻ പഞ്ചാബ് കിങ്‌സ് നായകൻ രാഹുൽ എന്നിവരാണ് ചോപ്രയുടെ ടീമിലെ ഓപ്പണർമാർ .
ഡൽഹി ക്യാപിറ്റൽസ് ടീമിൽ നിന്ന് ധവാൻ ,റിഷാബ് പന്ത് ,പേസ് ബൗളർ ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടം നേടിയപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിൽ നിന്നും മാസ്‌വെൽ , ഹർഷൻ പട്ടേൽ ,ഡിവില്ലേഴ്‌സ് എന്നിവരും ഇടംപിടിച്ചു .ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിലെ രണ്ട് താരങ്ങളും (രവീന്ദ്ര ജഡേജ, ഫാഫ് ഡുപ്ലെസിസ് )മുംബൈ ഇന്ത്യൻസ് നിരയിലെ ഒരു താരവും ( രാഹുൽ ചഹാർ )ആകാശ് ചോപ്രയുടെ ഡ്രീം ഇലവനിൽ ഇടം കണ്ടെത്തി .
ആകാശ് ചോപ്രയുടെ ഇലവൻ : ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, റിഷഭ് പന്ത്,ക്രിസ് മോറിസ് , രവീന്ദ്ര ജഡേജ, ,ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേൽ ,രാഹുല്‍ ചഹാർ