അവശേഷിക്കുന്ന ഐപിൽ മത്സരങ്ങൾ വീണ്ടും പ്രതിസന്ധിയിൽ : കിവീസ് താരങ്ങളും പിന്മാറുന്നു

താരങ്ങൾക്കിടയിലെ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ നിർത്തിവെച്ച ഐപിൽ മത്സരങ്ങൾ  പുനരാരംഭിക്കുക എപ്പോയെന്ന ചോദ്യം  ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ സജീവമാണ് .31 മത്സരങ്ങളാണ് ഇനി ഐപിൽ  സീസണിൽ ബാക്കിയുള്ളത്. വരുന്ന  സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഈ മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐയുടെ തീരുമാനം.നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളുടെ കൂടി സമയക്രമം ബിസിസിഐ വിശദമായി പരിശോധിക്കുന്നുണ്ട് .

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം  ഐപിഎല്‍ സീസൺ  പുനരാരംഭിക്കുകയാണെങ്കില്‍ ന്യൂസിലന്‍ഡ് താരങ്ങളും പിന്മാറും എന്നാണ് സൂചന . സെപ്റ്റംബർ മാസം കിവീസ് ടീമിന്  പാകിസ്ഥാനുമായി രാജ്യാന്തര മത്സരങ്ങളുണ്ട്.പിന്നാലെ ഐസിസി ടി:20 ലോകകപ്പ് കൂടി വരുന്നതിനാൽ ഐപിൽ മത്സരങ്ങൾ കളിക്കുവാൻ കിവീസ് താരങ്ങൾ ആരാലും ആഗ്രഹിക്കുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം .നേരത്തെ ഇംഗ്ലണ്ട് താരങ്ങളാരും  ഈ സീസൺ ഐപിൽ  ടൂര്‍ണമെന്റിന് ഉണ്ടാവില്ലെന്ന് ഇസിബി തലവന്‍ ആഷ്‌ലി ജൈല്‍സ് ബിസിസിഐയെ  അറിയിച്ചിരുന്നു .

ഐപിഎല്ലിൽ കളിക്കുന്ന ട്രെന്റ് ബോള്‍ട്ട്, കെയ്ല്‍ ജെയ്മിസണ്‍, ഫിന്‍ അലന്‍, ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്‌നര്‍, ടിം സെയ്‌ഫെര്‍ട്ട്,കെയ്ൻ വില്യംസൺ , ജിമ്മി നിഷാം എന്നിവർ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കുവാൻ തയ്യാറായില്ല എങ്കിൽ അത് ടീമുകളെ ഏറെ ബാധിക്കും. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ നായകനാണ് കെയ്ൻ വില്യംസൺ .