ഒരു റ്വിസ്റ്റ് സ്പിന്നറില്ലാതെ ഇംഗ്ലണ്ടിനു എതിരെ കളിക്കുന്നുവോ : ദ്രാവിഡിനു പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി മുൻ പാക് താരം

ഇന്ത്യ : ന്യൂസിലാൻഡ്‌ ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരം ജൂൺ 18 ആരംഭിക്കുവാനിരിക്കെ ക്രിക്കറ്റ് പ്രേമികൾ ഏവരും  ആവേശത്തിലാണ് . ഫൈനൽ മത്സരത്തിനായി ടീം ഇന്ത്യ ജൂൺ ആദ്യ വാരം ഇംഗ്ലണ്ടിൽ എത്തും .
ദിവസങ്ങൾ മുൻപ് ബിസിസിഐ പ്രഖ്യാപിച്ച 20 അംഗ ഇന്ത്യൻ സംഘം നാട്ടിൽ ഒരാഴ്ച  സമ്പൂർണ്ണ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ഇംഗ്ലണ്ടിലേക്ക് പറക്കും എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്‌ നൽകുന്ന സൂചന .

എന്നാൽ ഇപ്പോൾ ഏറെ ചർച്ചയാവുന്നത്  ഇന്ത്യൻ സ്‌ക്വാഡിലെ സ്പിൻ ബൗളിംഗ് നിരയെ കുറിച്ചാണ് .കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് അശ്വിൻ : ജഡേജ കോംബോയെ ഫൈനലിലും കളിപ്പിക്കണമെന്ന് ആവശ്യം ഉന്നയിച്ചത്  വൈറലായിരുന്നു ഇപ്പോൾ 20 അംഗ ഇന്ത്യൻ സ്‌ക്വാഡിൽ നാല് സ്പിന്നര്‍മാരാണുള്ളത്. അശ്വിൻ , വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ , രവീന്ദ്ര  ജഡേജ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.  എല്ലാവരും ഫിംഗർ സ്പിൻ ബൗളർമാരാണ് എന്നതും ശ്രദ്ധേയം .റ്വിസ്റ്റ് സ്പിന്നറെ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. ഇത് ടീം ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക ഇപ്പോൾ പങ്കുവെക്കുകയാണ് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ .

“വളരെ ശക്തമായ ടീമാണ് ഇന്ത്യയുടേത് . പക്ഷേ ഒരു റ്വിസ്റ്റ് സ്പിന്നര്‍ ടീമില്‍ ഇല്ല എന്നത് തിരിച്ചടിയാണ് . രവിചന്ദ്രൻ അശ്വിന്‍, ജഡേജ, അക്‌സര്‍, സുന്ദര്‍ എന്നിവരെല്ലാം  മികച്ച ഫിംഗര്‍ സ്പിന്നര്‍മാരാണ്. എന്നാല്‍ ഒരു റ്വിസ്റ്റ് സ്പിന്നറോ വലങ്കയ്യന്‍ ലെഗ് സ്പിന്നറൊ ടീമിലില്ല. അതാണ് പ്രധാന പ്രശ്നവും .


ഇംഗ്ലണ്ടിൽ ഏറെ കാലം കൗണ്ടി ക്രിക്കറ്റ്  കളിച്ച അനുഭവം എനിക്കുണ്ട് .ഇംഗ്ലണ്ട് മണ്ണിലെ പിച്ചിൽ ഉറപ്പായും നിങ്ങൾക്ക് ആനുകൂല്യം ലഭിക്കും  ന്യൂസിലന്‍ഡിന് ഇഷ് സോധിയുണ്ട്.  പക്ഷേ ഇന്ത്യൻ ടീമിന്റെ ” കനേരി മുന്നറിയിപ്പ് നൽകി .

Advertisements