ഇന്ത്യയ്ക്ക് അല്ലാതെ വേറെ ഒരു ടീമിനും ഇക്കാര്യം സാധിക്കില്ല, ഈ ടീം വേറെ ലെവലാണ്; തുറന്ന് പറഞ് ഇൻസമാം

ദക്ഷിണാഫ്രിക്കകെതിരെയുള്ള അഞ്ച് മത്സരങ്ങൾ നടക്കുന്ന ട്വൻറി20 പരമ്പര പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ടു മത്സരങ്ങളിൽ തോറ്റ ഇന്ത്യ, മൂന്നാം മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ തിരിച്ചെത്തിയിട്ടുണ്ട്. പല മുതിർന്ന താരങ്ങൾ ഒന്നുമില്ലാതെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ഇന്ത്യ കളിക്കുന്നത്.

അടുത്തമാസം ഇംഗ്ലണ്ടിനെതിരായ നിർണായകമായ ടെസ്റ്റ് മത്സരം ഉള്ളതുകൊണ്ടാണ് പല മുതിർന്ന താരങ്ങളെയും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ബിസിസിഐ ഉൾപ്പെടുത്താതിരുന്നത്. രോഹിത് ശർമ,വിരാട് കോഹ്‌ലി, ബുംറ, ഷാമി എന്നിവർക്കാണ് ബിസിസിഐ വിശ്രമം അനുവദിച്ചത്.

images 7 3

ഇപ്പോഴിതാ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മുതിർന്ന താരങ്ങൾ ഇല്ലാതെയും ഇന്ത്യ മാതൃകാപരമായ പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. രണ്ടാം നിര ടീമുമായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുന്നു എന്നും മുൻ പാക് ക്യാപ്റ്റൻ പറഞ്ഞു.

“ഇന്ത്യ ഇപ്പോൾ പരമ്പരയിൽ തിരിച്ചുവന്നിരിക്കുന്നു. ദക്ഷിണാഫ്രിക്കക്ക് ആണ് ഇപ്പോൾ സമ്മർദ്ദം, കാരണം സ്വന്തം തട്ടകത്തിൽ ഇന്ത്യ അത്ര എളുപ്പം തോൽക്കില്ല. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും കെഎൽ രാഹുലും ഇല്ലാതെ ഇന്ത്യ വിജയിച്ചിട്ടുണ്ടെങ്കിൽ അതിനെ അഭിനന്ദിക്കണം.”

images 8 3


“ഇഷാൻ കിഷനും,രുതുരാജ് ഗെയ്‌ക്‌വാദും കളിച്ചത് പോലെ കളിച്ചാൽ, ടീമിന്റെ മനോവീര്യം ഉയരും. ഇത് ഇന്ത്യയുടെ ടീമിന്റെ ആഴം കാണിക്കുന്നു. രണ്ടാം നിര ടീം മികച്ച പോരാട്ടം നടത്തുന്നു, അത് കാണാൻ തന്നെ നല്ലതാണ്. ദ്രാവിഡ് ഇതിനകം തന്നെ അണ്ടർ 19 ടീമിനൊപ്പം പ്രവർത്തിച്ച പരിചയമുണ്ട്, ഇവിടെയും അദ്ദേഹം അത് പ്രയോഗിക്കുന്നു.”- ഇൻസമാം പറഞ്ഞു.