അയര്‍ലന്‍റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. സഞ്ചു സാംസണ്‍ ടീമില്‍

Sanju Samson scaled 2

അയര്‍ലന്‍റിനെതിരെയുള്ള രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ സ്ക്വാഡിനെ ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് നയിക്കുന്നത്. ഭുവനേശ്വര്‍ കുമാറിനെ വൈസ് ക്യാപ്റ്റനായി നിയോഗിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനായി പോകുന്നതിനാല്‍ ശ്രേയസ്സ് അയ്യരേയും റിഷഭ് പന്തിനെയും സ്ക്വാഡില്‍ നിന്നും ഒഴിവാക്കി.

പരിക്കില്‍ നിന്നും മുക്തനായി സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുമ്പോള്‍, സൗത്താഫ്രിക്കന്‍ പരമ്പരയില്‍ ഇടം നേടാതിരുന്ന മലയാളി താരം സഞ്ചു സാംസണിനു അവസരം ലഭിച്ചു. ഇതാദ്യമായി രാഹുല്‍ ത്രിപാഠിക്കും ഇന്ത്യന്‍ സ്‌ക്വാഡ് വിളിയെത്തി. അര്‍ഷദീപ് സിങ്ങും ഉമ്രാന്‍ മാലിക്കും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കുല്‍ദീപ് യാദവിനെ പരിഗണിച്ചില്ലാ. പരിക്ക് കാരണം കുല്‍ദീപ് യാദവ് പുറത്തായിരുന്നു.

sanju

വെങ്കടേഷ് അയ്യരും ദീപക്ക് ഹൂഡയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഇത് രണ്ടാ തവണെയാണ് ഭുവനേശ്വര്‍ കുമാര്‍ വൈസ് ക്യാപ്റ്റനാവുന്നത്. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ വൈസ് ക്യാപ്റ്റനായി പേസ് ബോളറെ നിയമിച്ചിരുന്നു.

India T20I Squad for Ireland Tour:

Hardik Pandya (C), Bhuvneshwar Kumar (vc), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Yuzvendra Chahal, Axar Patel, R Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

See also  ബംഗ്ലാദേശ് പരമ്പരക്കുള്ള വനിത ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു. 2 മലയാളി താരങ്ങള്‍ ഇടം പിടിച്ചു.
Scroll to Top