ഓസ്ട്രേലിയന്‍ ടി20 പരമ്പരക്ക് മുന്നോടിയായുള്ള പത്ര സമ്മേളനത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെല്‍ രാഹുലാണ് പങ്കെടുത്തത്. സ്ട്രൈക്ക് റേറ്റുമായുള്ള കാര്യങ്ങളെ പറ്റി കെല്‍ രാഹുല്‍ പ്രതികരിച്ചു. ആരും പെര്‍ഫെക്ട് അല്ലാ എന്നും എല്ലാവരും പല കാര്യങ്ങള്‍ പല തരത്തില്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും ഇന്ത്യന്‍ ഓപ്പണര്‍ പ്രസ്താവിച്ചു.
” ഓരോരുത്തര്‍ക്കും ഓരോ റോളുകള്‍ ഉണ്ട്. ഒരു ബാറ്റര്‍ ഒരു നിശ്ചിത സ്ട്രെൈക്ക് റേറ്റില്‍ കളിക്കുന്നത് കാണാന്‍ കഴിയില്ലാ. 200 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യേണ്ടതുണ്ടോ അതോ 120-130 സ്ട്രൈക്കില്‍ ബാറ്റ് ചെയ്ത് വിജയിക്കുന്നതാണോ പ്രാധാന്യം ? ഇതൊന്നും ആരും വിലയിരുത്താറില്ലാ ” കെല്‍ രാഹുല്‍ പറഞ്ഞു.
” കഴിഞ്ഞ 10-12 മാസങ്ങളിൽ ഓരോ കളിക്കാരനും ഓരോ റോളുകൾ വളരെ വ്യക്തമായി നല്‍കിയട്ടുണ്ട്, ഒപ്പം അവരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കളിക്കാരൻ മനസ്സിലാക്കുകയും എല്ലാവരും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഒരു ഓപ്പണിംഗ് ബാറ്റർ എന്ന നിലയിൽ എന്നെ എങ്ങനെ മികച്ചതാക്കാമെന്നും ഞാൻ കളിക്കാൻ പോകുമ്പോഴെല്ലാം എന്റെ ടീമിന് എങ്ങനെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താമെന്നും നോക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്,” രാഹുൽ കൂട്ടിച്ചേർത്തു.