ഓസ്ട്രേലിയന്‍ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. രോഹിത് ശര്‍മ്മയുടെ മുന്നില്‍ സെലക്ഷന്‍ തലവേദന

virat kohli and aaron finch

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പരക്ക് ഇന്ന് തുടക്കമാകും. മൂന്നു മത്സരങ്ങളടങ്ങിയ ആദ്യ മത്സരം മൊഹാലിയിലാണ് നടക്കുക. ആദ്യ മത്സരത്തിനു ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് ടീം സെലക്ഷന്‍ അത്ര എളുപ്പമാകില്ലാ.

രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായത് വലിയ തിരിച്ചടിയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ജഡേജയുടെ സ്ഥാനത്ത് ആരാകും എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സ്ക്വാഡില്‍ ആക്സര്‍ പട്ടേലും ദീപക്ക് ഹൂഡയും ഉണ്ട്. പിച്ചിന്‍റെ സ്വഭാവം അനുസരിച്ച് ബാറ്റിംഗ് ഓള്‍റൗണ്ടറെ വേണോ ബോളിംഗ് ഓള്‍റൗണ്ടര്‍ വേണോ എന്ന് മാനേജ്മെന്‍റ് തീരുമാനിക്കും.

ഓപ്പണിംഗില്‍ കെല്‍ രാഹുല്‍ തന്നെ വരുമെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കിയട്ടുണ്ട്. ഇന്ത്യന്‍ ടോപ്പ് ഓഡറില്‍ ഇടം കൈയ്യന്‍ ബാറ്റര്‍മാരില്ലാത്തതിനാല്‍ റിഷഭ് പന്തിനു വീണ്ടും അവസരം ലഭിക്കും.

ബോളിംഗില്‍ ടി20 സ്പെഷ്യലിസ്റ്റായ ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുംറയും തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. ദീപക്ക് ചഹറും ഭുവനേശ്വര്‍ കുമാറും തമ്മിലായിരിക്കും ഒരു സ്ഥാനത്തിനു വേണ്ടി മത്സരിക്കുക.

ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. മത്സരം സ്റ്റാര്‍ സ്പോര്‍ട്ട്സ് ചാനലുകളില്‍ തത്സമയം കാണാം.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

Probable XI: KL Rahul, Rohit Sharma, Virat Kohli, Rishabh Pant/Dinesh Karthik, Suryakumar Yadav, Hardik Pandya, Axar Patel/Deepak Hooda, Bhuvneshwar Kumar/Deepak Chahar, Yuzvendra Chahal, Harshal Patel, Jasprit Bumrah

Scroll to Top