ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടെസ്റ്റ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി. കഴിഞ്ഞ ദിവസം കിവീസിന് എതിരായ ടി :20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച ശേഷമാണ് പുതിയ ടെസ്റ്റ് ടീം എത്തുന്നത്. സീനിയർ താരങ്ങൾ പലർക്കും വിശ്രമം അനുവദിച്ചപ്പോൾ നായകനായി അജിങ്ക്യ രഹാനെയാണ് എത്തുന്നത്. സ്ഥിരം നായകൻ വിരാട് കോഹ്ലി ആദ്യത്തെ ടെസ്റ്റ് കളിക്കില്ല എന്ന് മുൻപ് തന്നെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. താരം രണ്ടാം ടെസ്റ്റിൽ ടീമിലേക്ക് എത്തും.സാഹ ടീമിലെ വിക്കറ്റ് കീപ്പറായി എത്തുമ്പോൾ പൂജാരയാണ് ടീമിലെ ഉപനായകൻ.
കൂടാതെ പ്രമുഖ താരങ്ങളായ റിഷാബ് പന്ത്, രോഹിത് ശർമ്മ, മുഹമ്മദ് ഷമി, ജഡേജ, ജസ്‌പ്രീത് ബുംറ എന്നിവർക്ക് തുടർച്ചയായ മത്സരങ്ങളും കൂടാതെ വരാനിരിക്കുന്ന പരമ്പരകളും കൂടി പരിഗണിച്ച് വിശ്രമം അനുവദിച്ചപ്പോൾ ടീമിലേക്ക് സർപ്രൈസായി എത്തിയത് കർണാടക പേസർ പ്രസീദ് കൃഷ്ണയാണ്. വൃദ്ധിമാൻ സാഹക്ക് ഒപ്പം സ്‌ക്വാഡിലെ രണ്ടാം വിക്കറ്റ് കീപ്പറായി മികച്ച ഫോം ആഭ്യന്തര ക്രിക്കറ്റിലടക്കം തുടരുന്ന കെ. എസ്. ഭരത് സ്ഥാനം നേടി.പരിക്കിൽ നിന്നും മുക്തനായി ടി :20 ലോകകപ്പ് ടീമിലെത്തിയ ശ്രേയസ് അയ്യർക്ക് ടെസ്റ്റ് ടീമിലേക്കും വിളി വന്നു.നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ ശ്രേയസ് അയ്യർ ടെസ്റ്റ് ടീമിലേക്ക് വരുന്നത് രണ്ട് ടെസ്റ്റുകൾ പരമ്പരയിൽ ഇരു ടീമുകളും കളിക്കും.
ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡ് :A Rahane (C), C Pujara (VC), KL Rahul, M Agarwal, S Gill, S Iyer, W Saha (WK), KS Bharat (WK), R Jadeja, R Ashwin, A Patel, J Yadav, I Sharma, U Yadav, Md Siraj, P Krishna