സെമിയിലെ പാകിസ്ഥാൻ ഹീറോ ഐസിയുവിൽ കിടന്നത് രണ്ട് ദിവസം :കാരണം ഇതാണ്

ക്രിക്കറ്റ്‌ ലോകത്ത് വളരെ അധികം സസ്പെൻസ് സമ്മാനിച്ചാണ് ഇന്നലെ നടന്ന ഓസ്ട്രേലിയ :പാകിസ്ഥാൻ രണ്ടാം സെമി ഫൈനൽ പോരാട്ടം അവസാനം കുറിച്ചത്. ആവേശം അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മാത്യു വേഡ് മിന്നും ബാറ്റിങ് പ്രകടനമാണ് ഓസീസ് ടീമിന് മറ്റൊരു കിരീടത്തിലേക്ക് വഴി തുറന്നത്. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാൻ 176 റൺസെന്ന വമ്പൻ സ്കോർ അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ വാർണർ (49 റൺസ് ), സ്റ്റോയിനിസ് (40 റൺസ് ), മാത്യു വേഡ് (41 റൺസ് *) എന്നിവരാണ് ടീമിനെ ജയത്തിലേക്ക് എത്തിച്ചത്. അതേസമയം ഇന്നലെ സെമിയിൽ തോറ്റെങ്കിലും പാക് ടീം കയ്യടികൾ നേടുകയാണ്.പ്രാഥമിക റൗണ്ടിലെ എല്ലാ കളികളും ജയിച്ച പാക് ടീമിന് ഫീൽഡിങ് പിഴവുകളും കനത്ത തിരിച്ചടിയായി മാറി.

നേരത്തെ പാകിസ്ഥാൻ ഓപ്പണറായ മുഹമ്മദ് റിസ്വാൻ 52 പന്തുകളിൽ നിന്നും മൂന്ന് ഫോറും 4 സിക്സും അടക്കം 67 റൺസ് നേടി. താരത്തിന്റെ ബാറ്റിങ് മികവിനുമൊപ്പം വളരെ ഏറെ ചർച്ചയായി മാറുന്നത് താരം സെമിക്ക്‌ മുൻപായി അനുഭവിച്ച ഹോസ്പിറ്റൽ വാസമാണ്. ഇന്നലത്തെ മത്സരത്തിന് മുൻപായി കനത്ത നെഞ്ചുവേദന അനുഭവപ്പെട്ട താരം രണണ്ട്‌ ദിവസമായി വളരെ ഏറെ കൃറ്റിക്കൽ സ്റ്റേജിൽ ആശുപത്രിയിൽ ഐസിയുവിളായിരുന്നു. ഇന്നലത്തെ കളിക്ക് ശേഷം പാകിസ്ഥാൻ ടീമിന്റെ ചീഫ് ഡോക്ടറാണ് ഇക്കാര്യം വൈകാരികമായി വെളിപ്പെടുത്തിയത്.

“നേരത്തെ നവംബർ ഒൻപതിന് കടുത്ത വേദന നെഞ്ചിൽ അനുഭവപെട്ടതിനെ തുടർന്ന് അണുബാധയുണ്ടായതിന്റെ കൂടി പശ്ചാത്തലത്തിൽ മുഹമ്മദ് റിസ്വാനെ ഏറെ വേഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഖം പ്രാപിച്ച് അദ്ദേഹം രണ്ട് രാത്രി ഐസിയുവിൽ ചെലവഴിച്ചു. വളരെ വിഷമകരമായിരുന്നു ടീമിനും ഈ ദിനങ്ങൾ.അവൻ അതിവേഗമാണ് ഇതിൽ നിന്നും മുക്തി നേടിയത്. കൂടാതെ പൂർണ്ണ ഫിറ്റനെസ്സും മത്സരത്തിന് മുൻപ് നേടി. രാജ്യത്തിനായി അവന്റെ ഈ ഒരു ആത്മവീര്യം നമുക്ക് എന്നും ആവേശം തന്നെയാണ് “