ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ തങ്ങളുടെ ജീവിതത്തിൽ തന്നെ ഏറ്റവും അധികം മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദിനമാണ് ഇന്നലെ കടന്നുപോയത്. പാകിസ്ഥാൻ എതിരായ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ 10 വിക്കറ്റ് തോൽവിയാണ് വിരാട് കോഹ്ലിയും സംഘവും നേരിടേണ്ടി വന്നത്. ഐസിസി ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ ഇതുവരെ ഇന്ത്യൻ ടീം പാകിസ്ഥാനോട് തോറ്റിട്ടില്ല. ഈ ഒരു അപൂർവ്വ റെക്കോർഡാണ് ഇന്നലെ ഏറെ അനായാസം മറികടക്കുവാൻ ബാബർ അസമിനും ടീമിനും കഴിഞ്ഞത്. കൂടാതെ അത്യപൂർവമായ അനവധി നേട്ടങ്ങളും കരസ്ഥമാക്കുവാൻ പാകിസ്ഥാൻ ടീമിന് സാധിച്ചു. മത്സരത്തിൽ ബാബർ അസം (68 റൺസ് ), റിസ്വാൻ (79 റൺസ് ) എന്നിവർ ബാറ്റിങ് മികവാണ് ഇന്നലെ പാകിസ്ഥാൻ ടീമിന്റെ 10 വിക്കറ്റ് ജയം എളുപ്പമാക്കിയത്.
അതേസമയം ഇന്നലത്തെ തോൽവിക്ക് പിന്നാലെ നാണക്കേടിന്റെ മറ്റൊരു നേട്ടം കൂടി നായകൻ വിരാട് കോഹ്ലിക്ക് സ്വന്തം പേരിലാക്കി മാറ്റുവാൻ സാധിച്ചു.ഇത് വരെ ഐസിസി ലോകകപ്പുകളിൽ പാക് ടീമിനോട് തോറ്റിട്ടില്ല എന്നുള്ള ഇന്ത്യൻ ടീം റെക്കോർഡാണ് ഇന്നലെ തകർക്കാൻ പാകിസ്ഥാൻ ടീമിനും നായകൻ ബാബർ അസമിനും സാധിച്ചത്. തുടർച്ചയായ 12 മത്സരങ്ങളിൽ ലോകകപ്പ് വേദിയിൽ പാകിസ്ഥാൻ ടീമിനെ തോൽപ്പിക്കാനായ ഇന്ത്യൻ ടീമിന് ഈ ദയനീയ തോൽവി ഒരു തിരിച്ചടിയാണ്. പാകിസ്ഥാൻ ടീമിനോട് ലോകകപ്പിൽ തോൽക്കുന്ന ആദ്യത്തെ ഇന്ത്യൻ ടീം നായകനായി മാറിയ വിരാട് കോഹ്ലി നേരത്തെ ഇന്ത്യൻ ടീം 2017ലെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനോട് തോറ്റപ്പോഴും ക്യാപ്റ്റനായിരുന്നു. ഈ തോൽവിയോടെ ഐസിസി ലോകകപ്പ് ചരിത്രത്തിലും ഒപ്പം ഐസിസിയുടെ ഒരു ടൂർണമെന്റിലും പാകിസ്ഥാൻ ടീമിനോട് തോറ്റ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി മാറി.
എന്നാൽ ഇന്നലത്തെ 10 വിക്കറ്റ് തോൽവി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി :20 ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു നാണക്കേടായി മാറി . ടി :20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യൻ ടീം ഒരു കളിയിൽ 10 വിക്കറ്റ് തോൽവി വഴങ്ങിയത്. ഒപ്പം പാകിസ്ഥാൻ ടീം ആദ്യമായിട്ടാണ് ഒരു ടി :20 മത്സരത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചത്.കൂടാതെ ടി :20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെതിരെ ഒരു പാകിസ്ഥാൻ ജോഡി നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് ബാബർ അസം :റിസ്വാൻ ജോഡി നേടിയത്.2007ലെ പ്രഥമ ടി :20 ലോകകപ്പ് നേടിയ ഇന്ത്യൻ നായകൻ ധോണി മെൻറ്റർ റോളിൽ ഇത്തവണ ഇന്ത്യൻ സ്‌ക്വാഡിനോപ്പം നിൽക്കുമ്പോൾ ഈ തോൽവി ക്രിക്കറ്റ് ആരാധകരെ ഏറെ വിഷമിപ്പിക്കുന്നുണ്ട്