ഇഷാൻ കിഷൻ ഈ ലോകകപ്പ് കളിച്ചേക്കില്ല :കാരണവുമായി ദിനേശ് കാർത്തിക്

ടി :20ലോകകപ്പ് ആവേശത്തിന് പിന്നാലെ ക്രിക്കറ്റ്‌ ലോകം സജീവമാകുമ്പോൾ ഇന്നലെ പാകിസ്ഥാൻ ടീമിനോട് ഇന്ത്യൻ ടീം വഴങ്ങിയ 10 വിക്കറ്റ് തോൽവി വളരെ അധികം ചർച്ചാവിഷയമായി മാറുകയാണ് ഐസിസി ലോകകപ്പ് ചരിത്രത്തിൽ ഇത് വരെ പാകിസ്ഥാൻ ടീമിനോട് തോൽവി വഴങ്ങിയിട്ടില്ലാത്ത ഇന്ത്യൻ ടീം എന്നുള്ള റെക്കോർഡ് ഇന്നലെ തകർന്നപ്പോൾ അത് നായകൻ വിരാട് കോഹ്ലിക്കും ഒരു തിരിച്ചടിയായി മാറി. തുടർച്ചയായ 12 ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാൻ ടീമിനെ തോൽപ്പിച്ചിട്ടുള്ള ഇന്ത്യൻ ടീമിന് ഈ തോൽവി മറക്കാൻ കഴിയില്ല. ഒപ്പം ടോപ് ഓർഡർ ബാറ്റിങ് നേരിടുന്ന മോശം ഫോമും ആശങ്കകൾ സമ്മാനിക്കുന്നുണ്ട്.

ഓപ്പണിങ്ങിൽ രോഹിത് ശർമ്മക്ക് പകരം സന്നാഹ മത്സരങ്ങളിൽ അടക്കം മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ ഇന്ത്യൻ ടീം പരിഗണിക്കണം എന്നുള്ള ചർച്ചകൾ കൂടി സജീവമായിരിക്കെ ഇക്കാര്യത്തിൽ വളരെ വ്യത്യസ്‌തമായ അഭിപ്രായം പങ്കുവെക്കുക ആണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ഇത്തവണ ടി :20 ലോകകപ്പിലെ ഇന്ത്യൻ ടീം പ്ലെയിങ് ഇലവനിൽ ഇഷാൻ കിഷൻ ഏതേലും മത്സരത്തിൽ സ്ഥാനം നേടും എന്നതിൽ തനിക്ക് ഉറപ്പിൽ എന്നാണ് കാർത്തിക് അഭിപ്രായം.” ഇഷാൻ കിഷൻ ഇന്ത്യൻ ടീമിൽ കളിക്കാനുള്ള സാധ്യത ഇല്ല.റിഷാബ് പന്ത് തന്നെയാണ് ഇന്ത്യൻ ടീമിനുള്ള ബെസ്റ്റ് ചോയിസ്. കൂടാതെ ഇഷാൻ കിഷൻ കളിച്ചാലും അദ്ദേഹത്തിന് അവസരം ലഭിക്കുക ടോപ് ഓർഡറിൽ തന്നെയാകും. ലോകേഷ് രാഹുൽ, രോഹിത് ശർമ്മ എന്നിവർ ഉള്ള ടീമിൽ അതിനുള്ള സാധ്യതയും കാണുന്നില്ല ” കാർത്തിക് ചൂണ്ടികാട്ടി

“ഇംഗ്ലണ്ടിന് എതിരായ സന്നാഹ മത്സരം കളിച്ച ഇഷാൻ കിഷൻ വെടിക്കെട്ട് അർദ്ധ സെഞ്ച്വറി നേടിയിരുന്നു. ഐപിഎല്ലിൽ അവസാന മത്സരങ്ങളിൽ ഏറെ മികച്ച ഫോമിലുള്ള കിഷൻ പ്ലേയിംഗ്‌ ഇലവനിൽ ഇടം നേടണമെന്ന് കൂടി മുൻ താരങ്ങൾ അടക്കം ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. “ഇഷാൻ കിഷൻ കളിക്കുന്നെങ്കിൽ അത് ഓപ്പണിങ് പൊസിഷനിൽ മാത്രമാകും. അതേസമയം ഈ ഇന്ത്യൻ ടീമിൽ അതിന് അവസരം ഇല്ല. ഒരിക്കലും ഓപ്പണിങ്ങിൽ കളിക്കുന്നത് പോലെ മിഡിൽ ഓർഡർ ബാറ്റിങ്ങിൽ എൻജോയ് ചെയ്യാൻ അവന് സാധിക്കില്ല.ഓപ്പണിങ്ങിൽ ബൗളർമാരെ നേരിടുന്നത് പോലെ ഒരിക്കലും അവന് മിഡിൽ ഓർഡറിൽ കളിക്കാനാവില്ല. ഒപ്പം അഞ്ചാം നമ്പറിൽ റിഷാബ് പന്ത് തന്നെ ഏറ്റവും ബെസ്റ്റ് “കാർത്തിക് നിലപാട് വ്യക്തമാക്കി