ഇന്ത്യൻ ടീം ഞങ്ങളുടെ തന്ത്രങ്ങൾ നോക്കി പഠിച്ചു :അവകാശവാദവുമായി റമീസ് രാജ

ഇന്ന് ലോകക്രിക്കറ്റിൽ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം മൂന്ന് ഫോർമാറ്റിലും നിലവിൽ ശക്തരാണ്. ഏതൊരു എതിരാളികളെയും ഏതൊരു മൈതാനത്തും തോൽപ്പിക്കാൻ കഴിവുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഏറെ പ്രശംസയാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ലഭിക്കാറുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റ് ഫോർമാറ്റിൽ എല്ലാ നേട്ടങ്ങളും ഇപ്പോൾ കരസ്ഥമാക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം യുവ നിരയെ കുറിച്ച് മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും വാചാലരാകാറുണ്ട്. പക്ഷേ ടീം ഇന്ത്യയുടെ ഈ മികവിനെ കുറിച്ച് വ്യത്യസ്തമായ ഒരു അഭിപ്രായം ഷെയർ ചെയ്യുകയാണിപ്പോൾ മുൻ പാകിസ്ഥാൻ താരവും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്‌ ചെയർമാനുമായ റമീസ് രാജ.

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ ചെയർമാനായി അടുത്തിടെ മാത്രം നിയമിതനായ റമീസ് രാജയുടെ അഭിപ്രായത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ സ്വീകരിക്കുന്ന പല തന്ത്രങ്ങളും പണ്ടേ പാകിസ്ഥാൻ ടീം സ്വീകരിച്ചതാണ് പാകിസ്ഥാൻ ടീമിന്റെ ഇത്തരം ചില പ്ലാനുകൾ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകോത്തര നിലവാരത്തിലേക്ക് നയിക്കാൻ സഹായിക്കുവെന്നാണ് റമീസ് രാജയുടെ അഭിപ്രായം. ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രവി ശാസ്ത്രിക്കും പാക് ടീമിന്റെ തന്ത്രങ്ങളെ കുറിച്ച് അറിയാം എന്നും റമീസ് രാജ് തുറന്നുപറഞ്ഞു.

“ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രവി ശാസ്ത്രിക്ക്‌ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ കുറിച്ച് വ്യക്തമായയി എല്ലാം അറിയാം. പാകിസ്ഥാൻ ടീമിന്റെ മിക്ക തന്ത്രങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ടീം വളരെ വൈകിയാണ് ഉപയോഗിക്കാൻ തുടങ്ങിയത് എന്ന് ഞാൻ പറയും. മുൻപ് കളിക്കാരെ എല്ലാം നൂറ്‌ ശതമാനം മികച്ചവരാക്കി മാറ്റുവാൻ ഞങ്ങൾ ശ്രമിച്ചിരുന്നു.പാകിസ്ഥാൻ ടീം പ്ലാനുകളെ കുറിച്ച് മതിപ്പുള്ള ഹെഡ് കോച്ച് രവി ശാസ്ത്രി ഇത്തരത്തിൽ ഓരോ പ്ലാനുകൾ ഉപയോഗിക്കും. ഒപ്പം ഞങ്ങളുടേത് വളരെ കഠിനാധ്വാനവും ഒപ്പം ഏറെ അർപ്പണബോധമുള്ളതുമായ ഒരു  ക്രിക്കറ്റ് സ്ഥലമായിരുന്നു