വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി രോഹിത് ശർമ്മയും സംഘവും. രണ്ടാം ഏകദിന മത്സരത്തിൽ 44 റൺസ് ജയം നേടിയ ഇന്ത്യൻ ടീം പരമ്പരയിൽ 2-0ന് മുൻപിൽ എത്തി. ബാറ്റിംഗ് നിര പൂർണ്ണമായി തകർന്നിട്ടും ബൗളർമാരുടെ മികവും നായകൻ രോഹിത് ശർമ്മയുടെ നായക മികവുമാണ് ഇന്ത്യക്ക് ജയം ഒരുക്കിയത്. സൂര്യകുമാർ യാദവിന്റെ ഫിഫ്റ്റിയുടെ കൂടി മികവിൽ 237 റൺസാണ് ഇന്ത്യ നേടിയത് എങ്കിലും മറുപടി ബാറ്റിങ്ങിൽ വിൻഡീസ് ടോട്ടൽ 46 ഓവറിനുള്ളിൽ അവസാനിച്ചു. സ്ഥിര നായകനായി നിയമിതനായ ശേഷം ആദ്യത്തെ ഏകദിന പരമ്പരയിൽ തന്നെ ടീമിനെ പരമ്പര വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചു.
ഇന്ത്യൻ പേസർമാർ അടക്കം ആദ്യത്തെ പവർപ്ലെയിൽ തിളങ്ങിയപ്പോൾ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യക്കായി പേസർ പ്രസീദ് കൃഷ്ണ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ താക്കൂർ രണ്ട് വിക്കറ്റും വീഴ്ത്തി. അതേസമയം മത്സരത്തിലുടനീളം തന്റെ വളരെ മികച്ച ക്യാപ്റ്റൻസിയുമായി രോഹിത് ശർമ്മ ശ്രദ്ധേയമായി.
മികച്ച ബൗളിംഗ് മാറ്റങ്ങൾ നടത്തിയ രോഹിത് ശർമ്മ അവസാന ഓവറുകളിൽ സ്പിന്നർമാരെ അടക്കം സമർത്ഥമായി ഉപയോഗിച്ചു. ഇന്നത്തെ ജയം അപൂർവ്വ നേട്ടം കൂടിയാണ് ഇന്ത്യൻ ടീമിന് സമ്മാനിച്ചത്.
ഒൻപത് വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഇന്ത്യൻ ടീം 240 നു താഴെയുള്ള ഒരു സ്കോർ നാട്ടിൽ ഡിഫെൻഡ് ചെയ്തത്. അവസാനമായി 2013 ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് 240 നു താഴെയുള്ള ഒരു സ്കോര്‍ ഇന്ത്യ ഡിഫന്‍റ് ചെയ്യുന്നത്. 2013 ലെ പാക്കിസ്ഥാന്‍റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തില്‍ 167 റണ്‍സിനു ഇന്ത്യ പുറത്തായി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍റെ 10 വിക്കറ്റും 157 റണ്‍സ് നേടുമ്പോഴേക്കും നഷ്ടപ്പെട്ടു.