ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ജയം ഇന്ത്യക്ക് സമ്മാനിക്കുന്നത് വലിയ സന്തോഷം. ഇംഗ്ലണ്ട് മണ്ണിൽ ഇംഗ്ലണ്ടിനെതിരെ ലിമിറ്റെഡ് ഓവർ പരമ്പരകൾ രണ്ടും നേടിയത് ക്യാപ്റ്റൻ രോഹിത് ശർമ്മക്കും അഭിമാന നേട്ടമാണ് കൂടാതെ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങുന്ന ഒരു ടീം ടി :20 ക്രിക്കറ്റ് ലോകക്കപ്പ് മുന്നിൽ നിൽക്കേ ഇന്ത്യൻ ക്യാമ്പിൽ നൽകുന്ന ആശ്വാസം വലുതാണ്.
ഇന്നലെ നടന്ന കളിയിൽ റിഷാബ് പന്തിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യൻ ടീം 260 റൺസ് എന്നുള്ള സ്കോറിലേക്ക് എത്തിയപ്പോൾ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ ഹാർദിക്ക് പാണ്ട്യ പ്രശംസ നേടി. റിഷാബ് പന്ത് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയപ്പോൾ ഹാർദിക്ക് പാണ്ട്യയാണ് പരമ്പരയിലെ താരം.
അതേസമയം ഇന്നലെ ഏകദിന പരമ്പര ജയം ഇന്ത്യൻ ടീം ആഘോഷമാക്കി മാറ്റിയതാണ് ശ്രദ്ധേയമായി മാറുന്നത്.മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡില്‍ ഇന്ത്യൻ ടീം 5 വിക്കെറ്റ് ജയം നേടി പരമ്പര വിജയികൾക്കുള്ള ട്രോഫിയും സ്വന്തമാക്കി. ട്രോഫി പതിവ് ശൈലിയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ സ്‌ക്വാഡിലെ യുവ താരമായ അർഷദീപിനാണ് നൽകിയത്.അർഷദീപ് ട്രോഫി ഉയർത്തി ഇന്ത്യൻ ടീമിനോപ്പം ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ ഇന്ത്യൻ ടീം സെലിബ്രേഷൻ ഏറെ ശ്രദ്ധേയമായി മാറി.
ഏകദിന ട്രോഫിക്ക് ഒപ്പം ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കം ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ ഇന്ത്യൻ താരങ്ങളായ റിഷാബ് പന്ത്, വിരാട് കോഹ്ലി, ശാർദൂൽ താക്കൂർ എന്നിവരാണ് ആഘോഷം അടിപൊളിയാക്കിയത്. കോഹ്ലിയുടെ നേതൃത്വത്തിലാണ് ഷാമ്പയൻ അടക്കം ഇന്ത്യൻ താരങ്ങളുടെ മുകളിലേക്ക് ഒഴിച്ചത്.കൂടാതെ തനിക്ക് മാൻ ഓഫ് ദി മാച്ച് അവാർഡിനൊപ്പം ലഭിച്ച ഷാമ്പയെൻ കുപ്പി റിഷാബ് പന്ത് മുൻ കോച്ചായ രവി ശാസ്ത്രിക്ക് നൽകി.