ഇവൻ ഇന്ത്യയുടെ ഭാഗ്യ താരമാണ്; ഏഷ്യാകപ്പിൽ എന്തുതന്നെയായാലും കളിപ്പിക്കണം.

ഈ മാസം അവസാനമാണ് യുഎഇയിൽ വച്ച് ഏഷ്യാകപ്പ് അരങ്ങേറുന്നത്. കഴിഞ്ഞതവണത്തെ ജേതാക്കളായ ഇന്ത്യ ഇത്തവണയും കിരീടം നിലനിർത്തണമെന്ന ലക്ഷ്യത്തോടെ മാത്രമായിരിക്കും രോഹിത് ശർമക്ക് കീഴിൽ ഏഷ്യാകപ്പിൽ ഇറങ്ങുക. രോഹിത് ശർമ ഇന്ത്യൻ ടീമിൻ്റെ സ്ഥിര നായകനായ ശേഷം ആദ്യമായി കളിക്കുന്ന ഒരു പ്രധാന ടൂർണമെൻ്റ് ആണ് ഏഷ്യാകപ്പ്.

ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ച് ട്വന്റി20 ലോകകപ്പ് അരങ്ങേറുന്നതിന് മുമ്പ് വരുന്ന ഈ ഏഷ്യാകപ്പിൽ മികച്ച പ്രകടനം നടത്തി ലോകകപ്പിന് ഓസ്ട്രേലിയയിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാനായിരിക്കും എല്ലാ ഇന്ത്യൻ താരങ്ങളും ശ്രമിക്കുക. ഇന്ത്യൻ ടീമിൽ എല്ലാക്കാലത്തും ഒരു ഭാഗ്യ താരം കാണും. ഒരുകാലത്ത് ഇന്ത്യൻ ടീമിന്റെ ഭാഗ്യ താരങ്ങളായി വിശേഷിപ്പിച്ചിരുന്നത് രോഹിത് ശർമ, യൂസഫ് പത്താൻ,മലയാളി താരമായ ശ്രീശാന്ത് എന്നിവരെ ആയിരുന്നു.

images 10


നിലവിൽ ഇന്ത്യൻ ടീമിൻ്റെ ലക്കിചാം എന്ന് അവകാശപ്പെടാൻ ഏറ്റവും കൂടുതൽ അർഹതയുള്ള താരം ഓൾറൗണ്ടർ താരമായ ദീപക് ഹൂഡയാണ്. എന്തുകൊണ്ടാണ് നിലവിലെ ഇന്ത്യൻ ടീമിലെ ഭാഗ്യ താരമെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ കാരണം എന്നുവച്ചാൽ ഇതുവരെ അദ്ദേഹം കളിച്ച ഒരു മത്സരത്തിൽ പോലും ഇന്ത്യ തോൽവി വഴങ്ങിയിട്ടില്ല. കൂടെ ഇറങ്ങിയ ഒരു മത്സരത്തിൽ പോലും ഇന്ത്യയെ തോൽപ്പിക്കാൻ എതിരാളികൾക്ക് സാധിച്ചിട്ടില്ല.

images 11 2


ഇന്ത്യക്കുവേണ്ടി അഞ്ച് ഏകദിനങ്ങളും ഒമ്പത് 20-20 മത്സരങ്ങളും ആണ് താരം കളിച്ചിട്ടുള്ളത്. ഈ വർഷം ക്രിക്കറ്റിൽ അരങ്ങേറിയ താരം അയർലൻഡിനെതിരായ പരമ്പരയിൽ മാൻ ഓഫ് ദി സീരീസും ആയിരുന്നു. ഏഷ്യാകപ്പിൽ ശ്രേയസ് അയ്യരിന് പകരം ഇന്ത്യൻ ടീമിൽ ഇടം നേടിയ താരം ബൗളിങ്ങിലും മിടുക്കനാണ്. മികച്ച ബാറ്റിംഗിനൊപ്പം മികച്ച രീതിയിൽ താരം പന്തിറിഞ്ഞാൽ ഇന്ത്യൻ ടീമിന് അത് മികച്ച ബാലൻസ് നൽകും. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ആയിരിക്കും താരം ശ്രമിക്കുക.

Previous articleമെസ്സിയോ റൊണാള്‍ഡോയോ ? റാപ്പിഡ് സെക്ഷനില്‍ സഞ്ചു സാംസണിന്‍റെ ഉത്തരങ്ങള്‍
Next articleഇഷാൻ കിഷന്റെ ബാറ്റിംഗ് കാണുവാൻ വേണ്ടി പാറ്റ്നയിൽ നിന്നും ഹരാരെയിലെത്തി ആരാധകൻ.