ഇഷാൻ കിഷന്റെ ബാറ്റിംഗ് കാണുവാൻ വേണ്ടി പാറ്റ്നയിൽ നിന്നും ഹരാരെയിലെത്തി ആരാധകൻ.

images 6 1

ഏകദിന പരമ്പരക്കായി സിംബാബ്വേയിലാണ് ഇന്ത്യൻ ടീം ഇപ്പോൾ ഉള്ളത്. ഇപ്പോഴിതാ ഒരു ആരാധകന്റെയും ഇന്ത്യൻ യുവ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ഇഷാൻ കിഷൻ്റെയും മനം നിറക്കുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. സംഗതി ഒന്നുമല്ല ഇഷാൻ കിഷന്റെ ബാറ്റിംഗ് കാണാനും ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കാനും വേണ്ടി പാറ്റ്നയിൽ നിന്നും ഹരാരെയിൽ എത്തിയിരിക്കുന്ന ഒരു ആരാധകൻ്റെ വീഡിയോ ആണ്.

ആശിഷ് എന്ന ഇഷാൻ കിഷന്റെ കടുത്ത ആരാധകനാണ് ഹരാരരെയിൽ എത്തിയിരിക്കുന്നത്. പരിശീലനത്തിനായി ഇന്ത്യൻ ടീം നെറ്റ്സിൽ ഇറങ്ങിയപ്പോഴാണ് കൗതുകം ഉണർത്തിയ ആരാധകൻ പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകളോളം കാത്തുനിന്ന് തന്റെ ഇഷ്ടതാരമായ ഇഷാൻ കിഷന്റെ നെറ്റ്സിലെ ബാറ്റിംഗ് ആരാധകൻ കണ്ടു. ആശിഷിന്റെ കൂടെ മറ്റ് മൂന്ന് ആരാധകരും ഉണ്ടായിരുന്നു.

ഇന്ത്യൻ മാധ്യമപ്രവർത്തകനായ വിമൽകുമാറിനെ സ്റ്റേഡിയത്തിൽ വച്ച് കണ്ടതോടെ ആശിഷ് വാചാലനായി. താൻ ഇഷാന്റെ വലിയ ആരാധകനാണ് എന്ന ആശിഷ് വിമൽകുമാറിനെ അറിയിച്ചു. പാറ്റ്‌നയിൽ ഇഷാൻ വീടിൻ്റെ അടുത്താണ് തൻ്റെ വീടെന്നും ആശിഷ് പറഞ്ഞു.

images 7


ഇന്ത്യൻ ടീമിൻ്റെ മൂന്ന് ഏകദിനങ്ങൾ കാണുമെന്നും ഗാലറിയിൽ ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കാൻ താൻ ഉണ്ടാകുമെന്നും ആശിഷ് ഉറപ്പുനൽകി. ഇന്ത്യൻ ടീമിൻ്റെ പരിശീലനം കാണാൻ കഴിഞ്ഞതിൽ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ഇഷാൻ കിഷന്റെ ഒരു അടുത്ത സുഹൃത്ത് തൻ്റെയും കൂടെ സുഹൃത്താണെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലനം കഴിഞ്ഞ് ഇഷാൻ കിഷനുമായി സംസാരിക്കുവാനും ആശിഷിന് അവസരം ലഭിച്ചു. സംസാരിച്ചു കഴിഞ്ഞതിനുശേഷം ഒരു സെൽഫി എടുക്കാനും അവസരം ലഭിച്ചു. സെൽഫിയിൽ ഇന്ത്യൻ താരം അക്സർ പട്ടേലും ചേർന്നു.

Read Also -  ഒരുപാട് നായകർ വരും പോകും, പക്ഷേ ധോണി സ്പെഷ്യലാണ്. ചെന്നൈയെ അവൻ പ്ലേയോഫിലെത്തിക്കും : കൈഫ്‌.
Scroll to Top