ശക്തമായ ഇലവനുമായി ഇന്ത്യ. ആരാധകരുടെ സംശയങ്ങള്‍ക്ക് വിരാമം

ജൂണ്‍ 18 ന് ആരംഭിക്കുന്ന പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ലൈനപ്പ് പ്രഖ്യാപിച്ചു. ആരാധകര്‍ ഏറെ ആകാംഷയോടെടെയാണ് ഇന്ത്യന്‍ ടീം കോംമ്പിനേഷനായി കാത്തിരുന്നത്. 4 പേസര്‍മാരാണോ അതോ ജഡേജ – അശ്വിന്‍ സംഘത്തെ നിലനിര്‍ത്തുമോ എന്നായിരുന്നു ആരാധകര്‍ നോക്കിയിരുന്നത്.

എന്തായാലും ടെസ്റ്റിന്‍റെ തലേദിവസം ബിസിസിഐ ആദ്യ ഇലവനെ പ്രഖ്യാപിച്ചതോടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരമായി. ജഡേജ – അശ്വിന്‍ കൂട്ടുകെട്ടിനെ നിലനിര്‍ത്തിയപ്പോള്‍ ബൂംറ – ഷാമി എന്നിവരോടൊപ്പം പന്തെറിയാനെത്തുന്നത് പരിചയ സമ്പനന്നായ ഈഷാന്ത് ശര്‍മ്മയാണ്.

വീരാട് കോഹ്ലി നയിക്കുന്ന ടീമില്‍ ഗില്‍ – രോഹിത് ശര്‍മ്മ എന്നിവരാണ് ഓപ്പണിംഗ് ചെയ്യുന്നത്. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് എത്തുമ്പോള്‍ മധ്യനിരയിലെ ജോലി പൂജാര – രഹാന എന്നിവര്‍ക്കാണ്.

ടീം – വീരാട് കോഹ്ലി (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ്മ, ചേത്വേശര്‍ പൂജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ജഢേജ, അശ്വിന്‍, ബൂംറ, ഷാമി, ഈഷാന്ത് ശര്‍മ്മ

Previous articleസെപ്റ്റംബർ മാസത്തിൽ ത്രിരാഷ്ട്ര പരമ്പര കളിക്കാൻ ക്രിക്കറ്റ്‌ ഓസ്ട്രേലിയ :ഐപിഎല്ലിന് തിരിച്ചടി
Next articleഅവനാണ് നമ്മുടെ പ്രതീക്ഷ :കിവീസിന് മുൻ‌തൂക്കം നൽകുന്ന പ്രവചനവുമായി മറ്റൊരു താരവും