സെപ്റ്റംബർ മാസത്തിൽ ത്രിരാഷ്ട്ര പരമ്പര കളിക്കാൻ ക്രിക്കറ്റ്‌ ഓസ്ട്രേലിയ :ഐപിഎല്ലിന് തിരിച്ചടി

IMG 20210617 185934

ക്രിക്കറ്റ്‌ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ :ഒക്ടോബർ മാസങ്ങളിലായി യുഏയിൽ നടത്താൻ ബിസിസിഐ പദ്ധതികൾ തയ്യാറാക്കവേ കനത്ത തിരിച്ചടിയായി ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ടീമിന്റെ പുത്തൻ തീരുമാനം. മുൻപ് ചില താരങ്ങൾ വീണ്ടും ആരംഭം കുറിക്കുന്ന ഈ സീസൺ ഐപിഎല്ലിൽ കളിക്കില്ല എന്ന് പറഞ്ഞതിന് പിന്നാലെ ക്രിക്കറ്റ്‌ ഓസ്ട്രേലിയയുടെ പുത്തൻ തീരുമാനം ക്രിക്കറ്റ്‌ പ്രേമികൾക്കും വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. ഇനി ഐപിൽ രണ്ടാം പാദം നടക്കുവാൻ പോകുന്ന സെപ്റ്റംബറിൽ വളരെ പ്രധാന പരമ്പര കളിക്കുവാനാണ് ക്രിക്കറ്റ്‌ ഓസ്ട്രേലിയ ആലോചിക്കുന്നത്.

പ്രധാനപെട്ട താരങ്ങൾ പൂർണ്ണമായി പങ്കെടുക്കുവാൻ സാധ്യതയുള്ള ഒരു ത്രിരാഷ്ട്ര പരമ്പരയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ബോർഡ്‌ തയ്യാറാക്കുന്നത്.ഒരു ത്രിരാഷ്ട്ര ടി :20 പരമ്പര വെസ്റ്റ് ഇൻഡീസ്, അഫ്‌ഘാനിസ്ഥാൻ തുടങ്ങിയ ടീമുകൾക്ക് എതിരെ സംഘടിപ്പിക്കാനാണ് ക്രിക്കറ്റ്‌ ഓസ്ട്രേലിയ ഇപ്പോൾ പദ്ധതിയിടുന്നത് ഇക്കൊല്ലത്തെ ടി :20 ലോകകപ്പ് കൂടി ലക്ഷ്യമിട്ടാണ് ഈ പരമ്പര.

ടി :20 ലോകകപ്പ് ഒക്കെ മുന്നിൽ വരുന്ന സ്ഥിതിക്ക് എല്ലാ ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ താരങ്ങളും ഐപിൽ അടക്കമുള്ള ടൂർണമെന്റുകൾ ഉപേക്ഷിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന്‌ ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ബോർഡ്‌ ചെയർമാൻ കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ വാർത്തയായി മാറിയിരുന്നു. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിൻസ്, സ്റ്റോയ്നിസ്, സാമ്പ, ഗ്ലെൻ മാക്സ്വൽ അടക്കമുള്ള താരങ്ങൾ ഈ സീസൺ ഐപിൽ കളിച്ചിരുന്ന പ്രമുഖ താരങ്ങളാണ്. പാറ്റ് കമ്മിൻസ് ദിവസങ്ങൾ മുൻപാണ് താൻ ശേഷിക്കുന്ന സീസൺ ഐപിഎല്ലിൽ കളിക്കില്ലായെന്ന് തുറന്ന് പറഞ്ഞത്. കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് താരമാണ് ഫാസ്റ്റ് ബൗളർ കമ്മിൻസ്.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
Scroll to Top