അവനാണ് നമ്മുടെ പ്രതീക്ഷ :കിവീസിന് മുൻ‌തൂക്കം നൽകുന്ന പ്രവചനവുമായി മറ്റൊരു താരവും

ക്രിക്കറ്റ്‌ ലോകത്തിന്റെ വളരെ നാളുകൾ നീണ്ട കാത്തിരിപ്പിന് വിട നൽകുവാൻ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ഇന്ന് ആരംഭിക്കും. ക്രിക്കറ്റിലെ കരുത്തരായ വില്യംസൺ നയിക്കുന്ന കിവീസും വിരാട് കോഹ്ലി നയിക്കുന്ന ടീം ഇന്ത്യയും നേർക്കുനേർ പോരാട്ടത്തിൽ വരുമ്പോൾ മത്സരം തീപരുമെന്നത് ഉറപ്പ്. പ്രഥമ ടെസ്റ്റ് ലോകകപ്പിലെ അവസാന പോരാട്ടത്തിൽ ആർക്കാകും അന്തിമ വിജയമെന്നത് പ്രവചിക്കുക വളരെ ദുഷ്കരമാണ്.നീണ്ട കാലത്തെ കിരീടം വരൾച്ചക്ക് അവസാനം കുറിക്കുവാൻ കിവീസ് ടീമിറങ്ങുമ്പോൾ ആദ്യ ഐസിസി ടെസ്റ്റ് ലോകകപ്പിൽ മുത്തമിടുവാൻ ടീ ഇന്ത്യയും ആഗ്രഹിക്കുന്നു.

എന്നാൽ ഇന്ത്യൻ ടീമിനും ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്കും തിരിച്ചടി നൽകി കിവീസ് ടീമിന് അനുകൂലമായ വിശദ പ്രവചനം നടത്തുകയാണ് മുൻ പരിശീലനകനും ചീഫ് സെലക്ടറുമായ അൻഷുമാൻ ഗെയ്ക്വാദ്.ഫൈനലിൽ കിവീസ് ടീമിന് ഒരു വലിയ മുൻ‌തൂക്കം സമ്മാനിക്കുന്ന താരം ഇന്ത്യൻ ടീമിന്റെ ശക്തിയെ ആരും കുറച്ചുകാണില്ലയെന്നും വിശദമാക്കി.

“ഫൈനലിന് മുൻപായി ഇന്ത്യൻ ടീമിനും ഇംഗ്ലണ്ടിൽ കളിച്ചുള്ള മത്സര പരിചയം അനിവാര്യമായിരുന്നു പക്ഷേ കിവീസ് ടീം ഇംഗ്ലണ്ടിനെ അവരുടെ സ്വന്തം നാട്ടിൽ തോൽപ്പിച്ചാണ് ഫൈനലിന് ഇറങ്ങുന്നത് പക്ഷേ ഇന്ത്യൻ ടീമിലെ താരങ്ങൾ പലരും മുൻപ് ഇംഗ്ലണ്ടിൽ മത്സരങ്ങൾ കളിച്ച് പരിചയമുള്ളവരാണ്.പ്രമുഖരായ പല താരങ്ങളും ഇല്ലാതെയാണ് നാം മുൻപ് ഓസ്ട്രേലിയയിൽ പരമ്പര നേടിയത് ആ ആത്മവിശ്വാസം ഇന്ത്യൻ ടീമിന് ഏറെ ഗുണകരമാകും. പക്ഷേ അമിതമായ ഒരു ആത്മവിശ്വാസമായി അത് മാറരുത് “മുൻ ഇന്ത്യൻ താരം മുന്നറിയിപ്പ് നൽകി.

അതേസമയം ടീം ഇന്ത്യയിൽ ജഡേജ, രോഹിത് എന്നിവർ ഫോമിലേക്ക് എത്തും എന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് പറഞ്ഞ അൻഷുമാൻ അശ്വിനും വിജയം നേടിത്തരുവാൻ കഴിയുമെന്ന് പറഞ്ഞു. “ജഡേജയെ പോലെ ഒരു താരം എത്ര ടീമുകളിൽ ഉണ്ട്. അദ്ദേഹം ബാറ്റിങ്ങും ബൗളിങ്ങും എല്ലാം മനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട്. രോഹിത്തിനെ പോലെ ഏത് ഫോർമാറ്റിലും മനോഹര കളി മികവാൽ ഏത് ബൗളിങ്ങിനെയും കശാപ്പ് ചെയ്യുവാൻ സാധിക്കുന്ന താരവും ഇന്ത്യൻ ടീമിന്റെ കരുത്താണ് “അദ്ദേഹം വാചാലനായി